ലാവ്‌ലിന്‍ കേസ്: സി.ബി.ഐ കുറ്റപത്രം അസംബന്ധമാണെന്ന് ഹരീഷ് സാല്‍വെ

ലാവ്‌ലിന്‍ കേസ്: സി.ബി.ഐ കുറ്റപത്രം അസംബന്ധമാണെന്ന് ഹരീഷ് സാല്‍വെ

pinarayiകൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം അസംബന്ധമാണെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹാജരായത്. കേസില്‍ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയെ എതിര്‍ത്ത് വാദിക്കവെയായിരുന്നു സാല്‍വെയുടെ പരാമര്‍ശം. ലാവ്‌ലിന്‍ കേസില്‍ അഴിമതിയുണ്ടെന്നത് കെട്ടുകഥയാണെന്നും വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കാലഘട്ടത്തില്‍ നല്ല ഉദ്ദേശ്യത്തോടെയാണ് കരാര്‍ കൊണ്ടുവരാന്‍ അന്ന് വൈദ്യുതമന്ത്രിയായിരുന്ന പിണറായി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ലാവ്‌ലിന്‍ കരാര്‍ സംഭവിച്ചതെന്നും അന്വേഷണത്തില്‍ കാര്‍ത്തികേയന്റെ നടപടി തെറ്റാണെന്നു സിബിഐ കണ്ടെത്തിയിട്ടില്ലെന്നും ഇത് വിരോധാഭാസമാണെന്നും ഹരീഷ് സാല്‍വെ പറഞ്ഞു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.