ഉപതെരഞ്ഞെടുപ്പ്: സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ്: സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriകോഴിക്കോട്: മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫ് അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത് ഇതിന്റെ തെളിവാണെന്നും കോടിയേരി വ്യക്തമാക്കി. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എംബി ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ പറഞ്ഞു.

 

Photo Courtesy : Google / Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.