മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുമായി സി.പി.എം ധാരണയെന്ന് കുമ്മനം രാജശേഖരന്‍

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുമായി സി.പി.എം ധാരണയെന്ന് കുമ്മനം രാജശേഖരന്‍

 

kummanamതിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുമായി ധാരണ ഉണ്ടാക്കിയാണ് സി.പി.എം മലപ്പുറത്ത് മത്സരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പിണറായി വിജയനെ അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രസ്താവന മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പാണെന്നും പിണറായി ഭരണത്തോടുള്ള അമര്‍ഷമാണ് കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് പരാജയപ്പെട്ടാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ രാജി വെക്കുമോയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.