കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമെന്ന് കുമ്മനം

കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമെന്ന് കുമ്മനം

kummanamന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനാണ് വികാരം കൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൈയേറ്റത്തെ കൈയ്യേറ്റമായാണ് കാണേണ്ടതെന്നും അല്ലാതെ മതപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും കുമ്മനം പറഞ്ഞു. കൈയേറ്റങ്ങളെ നിയമവിരുദ്ധമായ ദേശദ്രോഹനടപടി എന്ന നിലയില്‍ കണക്കാക്കണമെന്നും ഇക്കാര്യത്തില്‍ മത, രാഷ്ട്രീയവിവേചനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഉത്കണ്ഠ ഉളവാക്കുന്നുവെന്നും ജീസസ് ഇന്‍ സ്പിരിറ്റ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മൂന്നാറിലെ പാപ്പാത്തിമലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.