മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017 ഗ്രൂമിങ് ആരംഭിച്ചു

മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017 ഗ്രൂമിങ് ആരംഭിച്ചു

miss queen of india paper adകൊച്ചി: ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017 ഏപ്രില്‍ 26ന് നടക്കും. കൊല്ലം റാവിസ് ഹോട്ടല്‍ ആന്റ് സ്പായില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 16 സുന്ദരിമാര്‍ പങ്കെടുക്കും.

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. രാജ്യത്തിന്റെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍ അനു ട്രെസ്സ (കോട്ടയം), രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
ആകാംക്ഷ മിശ്ര (ഉത്തര്‍പ്രദേശ്), നിധി ശര്‍മ്മ (അരുണാചല്‍), നിഷിത ശ്രീനാഥ് (കര്‍ണാടക), രചിത ജോഷി ( ഹിമാചല്‍പ്രദേശ്), റിയ സാധ്വാനി (ഉത്തര്‍പ്രദേശ്), സാനിയ മനോച (ന്യൂഡല്‍ഹി), ശബ്‌നം അലി (കര്‍ണാടക), ഷൈല്‍ജ ശര്‍മ്മ (ഹരിയാന), സൊനാല്‍ മുദ്ഗല്‍ (ഡല്‍ഹി), സുനൈന അല്ലംരാജു (ആന്ധ്രപ്രദേശ്), സുപ്രീത് രൂപം (ഹിമാചല്‍ പ്രദേശ്), സുഷ്മിത (കര്‍ണാടക), വര്‍ണ സമ്പത്ത് (കര്‍ണാടക), സോയ മിര്‍സ (മധ്യപ്രദേശ്) എന്നിവരാണ് 7ാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വേദിയില്‍ മാറ്റുരയ്ക്കുന്നത്.
ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഏപ്രില്‍ 20ന് കൊച്ചി പി.ജെ പ്രിന്‍സസ് റീജന്‍സിയില്‍ ആരംഭിച്ചു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.

അരുണ്‍ രത്‌ന (ഫാഷന്‍ കൊറിയോഗ്രാഫര്‍), എലീന കാതറിന്‍ അമോണ്‍ ( മിസ് സൗത്ത് ഇന്ത്യ 2015), സുദക്ഷിണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍, ഫിറ്റ്‌നസ് ഫോര്‍ എവര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനര്‍), സഞ്ജയ്, സന്‍മാന്‍ ( നൃത്ത്യ ഫാഷന്‍ എന്റര്‍ടെയിന്‍മെന്റ്, ഡല്‍ഹി), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.
മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ ഒന്നര ലക്ഷം രൂപയും (ഒരു ലക്ഷം രൂപയും, 50,000 രൂപയുടെ വര്‍ക്ക് കോണ്‍ട്രാക്റ്റും), ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള 60,000 രൂപയും 40,000 രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.
വിജയികള്‍ക്ക് പുറമേ മിസ് ക്യൂന്‍ നോര്‍ത്ത്, മിസ് ക്യൂന്‍ വെസ്റ്റ്, മിസ് ക്യൂന്‍ ഈസ്റ്റ്, മിസ് ക്യൂന്‍ സൗത്ത് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ചവിട്ടുപടിയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. കൂടാതെ റോട്ടറി ഇന്റര്‍നാഷണല്‍ 3211ന്റെയും പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ, മത്സരത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ഉള്‍പ്പെടുത്തി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലൂടെ ഹൃദയശസ്ത്രക്രിയകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ് തുടങ്ങിയ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

യുണീക് ടൈംസ്, സീസ്‌റ്റോണ്‍ സ്മാര്‍ട്‌ഫോണ്‍സ്, ഡിക്യൂ വാച്ചസ്, കന്യക, കല്പന ഇന്റര്‍നാഷണല്‍, നൃത്ത്യ ഫാഷന്‍ എന്റര്‍ടെയിന്‍മെന്റ്, ശകുന്തള ഹെര്‍ബല്‍ ഹെയര്‍ ടോണ്‍, റോട്ടറി ഇന്റര്‍നാഷണല്‍ 3211, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, ചുങ്കത്ത് ജ്വല്ലറി, പറക്കാട്ട് റിസോര്‍ട്‌സ്, പി.ജെ പ്രിന്‍സസ് റീജന്‍സി, വീ.കേ.വീസ്, യുടി ടിവി ചാനല്‍, ഷഫീനാസ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.