കെ.എം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം.എം ഹസന്‍

കെ.എം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം.എം ഹസന്‍

MM-HASANതിരുവനന്തപുരം: കെ.എം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്തത് ജനങ്ങളാണെന്നും കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നത് മാണിയുടെ അവകാശവാദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നത് തന്റെ നിലപാടാണെന്നും ഇക്കാര്യം യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹസന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി എത്രയും വേഗം തിരിച്ചെത്തണമെന്നാണ് യുഡിഎഫിന്റെ ഒറ്റക്കെട്ടായ ആഗ്രഹമെന്നും 21ന് ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം.എം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.