ഉത്തര്‍പ്രദേശിന്റെ ആകാന്‍ഷ മിശ്ര മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017

ഉത്തര്‍പ്രദേശിന്റെ ആകാന്‍ഷ മിശ്ര മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017

_MG_2250കൊല്ലം: ഉത്തര്‍പ്രദേശിന്റെ ആകാന്‍ഷ മിശ്ര 2017ലെ മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ കിരീടം ചൂടി. രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്) ഫസ്റ്റ് റണ്ണറപ്പും വര്‍ണ സമ്പത്ത് (കര്‍ണാടക) സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തിയ 7ാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ് പെഗാസസ് സംഘടിപ്പിച്ച മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017ന്റെ മുഖ്യ പ്രായോജകര്‍.

മിസ് ക്യൂന്‍ ഓഫ്് ഇന്ത്യ വിജയിക്ക് മുന്‍ജേതാവ് അങ്കിത ഖാരാട്ടും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ & എം.ഡി വി.പി നന്ദകുമാര്‍ കിരീടം അണിയിച്ചു. ഏപ്രില്‍ 26ന് കൊല്ലം റാവിസ് റിസോര്‍ട്‌സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 16 സുന്ദരിമാരാണ് മാറ്റുരച്ചത്.
സബ് ടൈറ്റില്‍ വിജയികള്‍

മിസ് ക്യൂന്‍ നോര്‍ത്ത് = ആകാന്‍ഷ മിശ്ര (ഉത്തര്‍പ്രദേശ്)
മിസ് ക്യൂന്‍ വെസ്റ്റ് = സോയ മിര്‍സ (മധ്യപ്രദേശ്)
മിസ് ക്യൂന്‍ ഈസ്റ്റ് = നിധി ശര്‍മ്മ (അരുണാചല്‍)
മിസ് ക്യൂന്‍ സൗത്ത് = രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്)
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ = വര്‍ണ സമ്പത്ത് (കര്‍ണാടക)
മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ = നിധി ശര്‍മ്മ (അരുണാചല്‍)
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ = ആകാംക്ഷ മിശ്ര (ഉത്തര്‍പ്രദേശ്)
മിസ് ബ്യൂട്ടിഫുള്‍ ഫേസ് = ഷൈല്‍ജ ശര്‍മ്മ (ഹരിയാന)
മിസ് ബ്യൂട്ടിഫുള്‍ ഐസ് =റിയ സാധ്വാനി (ഉത്തര്‍പ്രദേശ്)
മിസ് കണ്‍ജീനിയാലിറ്റി = അനു ട്രെസ്സ (കോട്ടയം)
മിസ് പേഴ്‌സണാലിറ്റി = സുപ്രീത് രൂപം (ഹിമാചല്‍ പ്രദേശ്)
മിസ് കാറ്റ് വാക്ക് = രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്)
മിസ് പെര്‍ഫക്ട് ടെന്‍ = രചിത ജോഷി ( ഹിമാചല്‍പ്രദേശ്)
മിസ് ടാലന്റ് = വര്‍ണ സമ്പത്ത് (കര്‍ണാടക)
മിസ് ഫോട്ടോജനിക് = നിഷിത ശ്രീനാഥ് (കര്‍ണാടക)
മിസ് വ്യൂവേഴ്‌സ് ചോയ്‌സ് = സുനൈന അല്ലംരാജു (ആന്ധ്രപ്രദേശ്)
മിസ് സോഷ്യല്‍ മീഡിയ = സുപ്രീത് രൂപം (ഹിമാചല്‍ പ്രദേശ്)
ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്.
ഉമ റിയാസ്ഖാന്‍ (നര്‍ത്തകി, സിനിമാതാരം), രാജീവ് പിള്ള (മോഡല്‍, സിനിമാതാരം), നിയാതി ജോഷി (മോഡല്‍, സിനിമാതാരം), അങ്കിത ഖാരാട്ട് (മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2016, മിസ് ഏഷ്യ 2016 സെക്കന്റ് റണ്ണര്‍ അപ്), കുര്യച്ഛന്‍ (റോട്ടറി ഗവര്‍ണര്‍) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ ഒന്നര ലക്ഷം രൂപയും (ഒരു ലക്ഷം രൂപയും, 50,000 രൂപയുടെ വര്‍ക്ക് കോണ്‍ട്രാക്റ്റും), ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള 60,000 രൂപയും 40,000 രൂപയും നല്‍കിയത് മണപ്പുറം ഫിനാന്‍സാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.
മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഏപ്രില്‍ 20ന് കൊച്ചി പി.ജെ പ്രിന്‍സസ് റീജന്‍സിയില്‍ ആരംഭിച്ചു. അരുണ്‍ രത്‌ന (ഫാഷന്‍ കൊറിയോഗ്രാഫര്‍), ഐലീന കാതറിന്‍ അമോണ്‍ ( മിസ് സൗത്ത് ഇന്ത്യ 2015), സുദക്ഷിണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍, ഫിറ്റ്‌നസ് ഫോര്‍ എവര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനര്‍), സഞ്ജയ്, സന്‍മാന്‍ ( നൃത്ത്യ ഫാഷന്‍ എന്റര്‍ടെയിന്‍മെന്റ്, ഡല്‍ഹി), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ചവിട്ടുപടിയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. കൂടാതെ റോട്ടറി ഇന്റര്‍നാഷണല്‍ 3211ന്റെയും പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ, മത്സരത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ഉള്‍പ്പെടുത്തി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലൂടെ ഹൃദയശസ്ത്രക്രിയകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുണീക് ടൈംസ്, സീസ്‌റ്റോണ്‍ സ്മാര്‍ട്‌ഫോണ്‍സ്, ഡിക്യൂ വാച്ചസ്, കന്യക, കല്പന ഇന്റര്‍നാഷണല്‍, നൃത്ത്യ ഫാഷന്‍ എന്റര്‍ടെയിന്‍മെന്റ്, ശകുന്തള ഹെര്‍ബല്‍ ഹെയര്‍ ടോണ്‍, റോട്ടറി ഇന്റര്‍നാഷണല്‍ 3211, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, ചുങ്കത്ത് ജ്വല്ലറി, പറക്കാട്ട് റിസോര്‍ട്‌സ്, പി.ജെ പ്രിന്‍സസ് റീജന്‍സി, വീ.കേ.വീസ്, യുടി ടിവി ചാനല്‍, ഷഫീനാസ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.
അനു ട്രെസ്സ (കോട്ടയം), രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്), ആകാംക്ഷ മിശ്ര (ഉത്തര്‍പ്രദേശ്), നിധി ശര്‍മ്മ (അരുണാചല്‍), നിഷിത ശ്രീനാഥ് (കര്‍ണാടക), രചിത ജോഷി ( ഹിമാചല്‍പ്രദേശ്), റിയ സാധ്വാനി (ഉത്തര്‍പ്രദേശ്), സാനിയ മനോച (ന്യൂഡല്‍ഹി), ശബ്‌നം അലി (കര്‍ണാടക), ഷൈല്‍ജ ശര്‍മ്മ (ഹരിയാന), സൊനാല്‍ മുദ്ഗല്‍ (ഡല്‍ഹി), സുനൈന അല്ലംരാജു (ആന്ധ്രപ്രദേശ്), സുപ്രീത് രൂപം (ഹിമാചല്‍ പ്രദേശ്), സുഷ്മിത (കര്‍ണാടക), വര്‍ണ സമ്പത്ത് (കര്‍ണാടക), സോയ മിര്‍സ (മധ്യപ്രദേശ്) എന്നിവരാണ് 7ാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വേദിയില്‍ മാറ്റുരച്ചത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.