എന്തുവന്നാലും സംസാരശൈലി മാറ്റില്ലെന്ന് എം.എം മണി
ഇടുക്കി: എന്തുവന്നാലും സംസാരശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം മണി. ഈ ശൈലിയില്‍ തന്നെയാണ് മുമ്പ് പ്രസംഗിച്ചതെന്നും ആര് എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇടുക്കിജില്ലയാണെന്നും ഇവിടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്നും മണി പറഞ്ഞു. നോട്ടീസില്‍ പേര് വെച്ചാല്‍ പാര്‍ട്ടി നോക്കാതെ ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിമാലിയില്‍ ലോട്ടറി വകുപ്പിന്റെ സബ് ഓഫീസ് ഉദ്ഗാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഇടുക്കി ഇരുപതേക്കറില്‍ എം.എം മണി നടത്തിയ വിവാദ പ്രസംഗം ഗൗരവതരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Photo Courtesy : Google/ Images may be subjected to copyright