പോലീസിനെതിരായ പ്രചാരണത്തില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി

പോലീസിനെതിരായ പ്രചാരണത്തില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി

PINARAYI VIJAYAN  CPM  STATE  SECRETARY

തൃശ്ശൂര്‍: പോലീസിനെതിരായ പ്രചാരണത്തില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് കേവലമൊരു മര്‍ദ്ദനോപകരണം അല്ലെന്നും ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിരഹിതമായ പോലീസ് സേനയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അവിടെ തെറ്റായ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണ്ടാമാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.