ദേശീയ ചലച്ചിത്ര പുരസ്കാരം: സുരഭി മികച്ച നടി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള പുരസ്കാരം നേടി. അക്ഷയ് കുമാറാണ് (റുസ്തം) മികച്ച നടന്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനത ഗാരേജ്, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് മികച്ച തിരക്കഥാകൃത്ത്.
മറാത്തി സിനിമയായ കസബ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ വെന്റിലേറ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് മപുസ്കര്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് പിങ്ക് കരസ്ഥമാക്കി. പുലിമുരുകന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിനാണ് മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍ പ്രിയദര്‍ശനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച ഹിന്ദി ചിത്രം: നീരജ
മികച്ച തമിഴ് ചിത്രം : ജോക്കര്‍
മികച്ച ശബ്ദലേഖനം : ജയദേവന് ചക്കാടത്ത് (കാട് പൂക്കുന്ന നേരം)
മികച്ച ഡോക്യുമെന്ററി : ചെമ്പൈ
മികച്ച ബാലതാരം : ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സാജ് (നൂര്‍ ഇസ്ലാം)
മികച്ച സഹനടി: സേറ വസിം
മികച്ച സഹനടന്‍ : മനോജ് ജോഷി
മികച്ച നവാഗത സംവിധായകന് : ദീപ് ചൗധരി
മികച്ച സംഗീതസംവിധായകന് : ബാബു പദ്മനാഭ
Photo Courtesy : Google / Images may be subjected to copyright