പോഷെ 718 ബോക്സ്റ്റര്‍

പോഷെ 718 ബോക്സ്റ്റര്‍

guards-red-boxster-001-1സ്റ്റിയറിംഗ് ചട്ടക്കൂട് 911 ടര്‍ബോയില്‍ നിന്നും പിന്നിലെ സസ്‌പെന്‍ഷന്‍ കെയ്മാന്‍ ജിടി4ല്‍ നിന്നും രൂപപ്പെടുത്തിയതാണെങ്കിലും 718 ബോക്സ്റ്ററിന്റെ പുതിയ കൊച്ചു എഞ്ചിനെ തള്ളിക്കളയാന്‍ പറ്റില്ല. പോഷെയുടെ ആരാധകര്‍ക്ക് പഴയ ഫഌറ്റ് 6 എഞ്ചിനെക്കുറിച്ചുണ്ടായിരുന്ന പരാതി പരിഹരിക്കുകയാണ് ബോകസ്റ്ററിലൂടെ. പോഷെയിലെ എഞ്ചിനില്‍ വരുത്തിയ ഈ വലിയ മാറ്റം ബോക്സ്റ്ററിനെ ഒരു മികച്ച കാറാക്കി മാറ്റുകയാണ്. പുതിയ ചെറിയ രണ്ട് ലിറ്റര്‍ എഞ്ചിന്‍ പഴയ 2.7 ലിറ്റര്‍ എഞ്ചിനേക്കാള്‍ ശേഷിക്കുറവുള്ളതാണെങ്കിലും 35 ബിഎച്ച്പി കരുത്തും 100എന്‍എം ടോര്‍കും പുറത്തെടുക്കാന്‍ തക്ക കഴിവുള്ളതാണ് ഈ യന്ത്രമെന്നറിയുക.

പുതിയ കാര്‍ പോലെ തോന്നിക്കുമെങ്കിലും, പുതിയ ബോക്സ്റ്റര്‍ എന്നത് 981 മൂന്നാം തലമുറക്കാറിന്റെ മുഖംമിനുക്കല്‍ മാത്രമാണ്. പുതിയ മുഖം നോക്കിയാല്‍ നല്ല പുതുമ തോന്നിക്കും. പോര്‍ഷെയുടെ തനിമ പകരുന്ന ഹെഡ്‌ലാമ്പില്‍ വേറിട്ട് പ്രകാശിക്കുന്ന നാല് എല്‍ഇഡി ലൈറ്റുകളോടുകൂടിയ ഡിആര്‍എല്‍(ഡേടൈം റണ്ണിംഗ് ലാമ്പ്്) ഇതിന് പുതുമ നല്‍കുന്നു. മുഖാകൃതി സുവ്യക്തമാണ്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഫെന്‍ഡറുകള്‍ ഹെഡ്‌ലാമ്പുകളോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു. പ്രകാശം അധികം പുറത്തേക്ക് വരാത്ത ബ്ലാക്ക്ഡ് ഔട്ട് ടെയില്‍ ലാമ്പും സ്‌പോയിലറിന്റെ താഴെ ഉയര്‍ന്നുനില്‍ക്കുന്ന പോര്‍ഷെ പേരും ചേര്‍ന്ന് കാറിന്റെ പിന്‍ഭാഗം കുറെക്കൂടി മസിലുകളില്ലാത്ത വിധം മെലിഞ്ഞിട്ടാണ്. ബൂട്ട് ലിഡും ഹുഡും വിന്‍ഡ്‌സ്‌ക്രീനും മാത്രമാണ് പാരമ്പര്യത്തിന്റെ മുദ്രയുള്ളത്. 981ല്‍ കാലാനുസൃതമാറ്റങ്ങള്‍ സമഗ്രമാണ്. ഷാസിയ്ക്ക് തനിയെ ഒരു പേര് നല്‍കിയിട്ടുമുണ്ട്-982. തീര്‍ച്ചയായും പോര്‍ഷെ ഇതിനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് 718 എന്നാണ്. 60കളിലെ റേസ് കാറിന്റെ അതേ പൈതൃകം വിളിച്ചോതുന്ന പേര്. 3 ലിറ്ററിന്റെ വി12 ഫെറാറിയെ തോല്‍പിക്കാന്‍ 1.5ലിറ്റര്‍ ശേഷിയുള്ള നാല് എഞ്ചിനുകളാണ് ഉള്ളത്. 911,918, വരാനിരിക്കുന്ന 919 എന്നീ പേരുകളോട് സാദൃശ്യമുള്ളതാണ് 718 എന്ന പേര്. 12 മണിക്കൂര്‍ സെര്‍ബിങ് കാറോട്ട മത്സരവും 1960ലെ ടര്‍ഗ ഫ്‌ളോറിയോ മത്സരവും വിജയിച്ച കാര്‍ ആയിരുന്നു 718 ആര്‍എസ് 60. അതുകൊണ്ട് തന്നെ 718 എന്ന പേരിന് കാറോട്ട മത്സരത്തിന്റേതായ പാരമ്പര്യവും അവകാശപ്പെടാം.

മികച്ച ഗുണനിലവാരമുള്ള വസ്തുക്കളും മികച്ച രീതിയില്‍ കൂട്ടിയിണക്കപ്പെട്ട ഭാഗങ്ങളാലും തികച്ചും ലക്ഷണമാര്‍ന്ന പോര്‍ഷെ ആണ് ഉള്ളില്‍. ഡാഷ്‌ബോര്‍ഡിന്റെ മേല്‍ഭാഗത്ത് വൃത്താകൃതിയ്ക്ക് പകരം ചതുരാകൃതിയിലുള്ള വെന്റാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതിയ ടച്ച് സ്‌ക്രീന്‍ യൂണിറ്റ് മികച്ചതാണ്. ഡിസൈന്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണത പിന്തുടര്‍ന്ന് പുറംചട്ടയില്ലാത്ത ഡാഷ്‌ബോര്‍ഡ് ടച്ച് സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്. കണ്‍വെര്‍ട്ടബിള്‍ മേല്‍ക്കൂരയാണ് മറ്റൊരു സവിശേഷത. വാഹനം ഗട്ടറില്‍ വീഴുമ്പോള്‍ ഇത് അസഹ്യമായ ശബ്ദമുണ്ടാക്കുന്നില്ല എന്നതാണ് പ്രത്യേകത. ടോപ് ഡൗണ്‍ ഡ്രൈവിംഗ് നടത്തുമ്പോള്‍ വിന്‍ഡ്‌സ്‌ക്രീന്‍ വാഷറും ഉപയോഗിക്കാനാവും. ക്യാബിനെ നനയിക്കാത്ത സ്‌പ്രേ പാറ്റേണ്‍ ആണ്. കഴുകാനുപയോഗിക്കുന്ന ദ്രാവകത്തിന്റെ പ്രത്യേക ഗന്ധം മാത്രമേ ഉള്ളില്‍ എത്തൂ.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.