സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമെന്ന് മുഖ്യമന്ത്രി

 

pinarayiമലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ല്യമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതല്‍ എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയുടെ പ്രയാസം മനസ്സിലാവുമെന്നും ഇനിയൊരു ജിഷ്ണു ഉണ്ടാകാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ ഒരിക്കലും സര്‍ക്കാരിനെതിരെ സംസാരിച്ചിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മഹിജയെ പോലീസ് വലിച്ചിഴച്ചിട്ടില്ലെന്നും പുറത്തുനിന്നും എത്തിയവരാണ് സമരം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.