ഒതുങ്ങിയ വയര്‍ സ്വന്തമാക്കാം

ഒതുങ്ങിയ വയര്‍ സ്വന്തമാക്കാം

Flat-bellyഒതുങ്ങിയ വയര്‍ എല്ലാവരുടേയും സ്വപ്‌നമാണ്. പകലുറക്കവും വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലവും മൂലമാണ് പ്രധാനമായും കുടവയര്‍ ഉണ്ടാവുന്നത്. ഇതാ ഒതുങ്ങിയ വയര്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍..
കോര മത്സ്യം: വിറ്റാമിന്‍ ഡി, ഒമേഗ 3 എന്നിവയാല്‍ സമൃദ്ധമായ കോര മത്സ്യം കഴിക്കുന്നത് അമിതവണ്ണം അകറ്റാനും വയര്‍ കുറയ്ക്കാനും സഹായിക്കുന്നു.

മുട്ട : മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കോളിന്‍ അടങ്ങിയ മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയാന്‍ നല്ല പോംവഴിയാണ്.

ജീരകം: ഫൈബര്‍, മഗ്നീഷ്യം, കാത്സ്യം, അയേണ്‍ എന്നിവയാല്‍ സമൃദ്ധമായ ജീരകം പതിവായി കഴിച്ചാല്‍ ഒതുങ്ങിയ വയര്‍ സ്വന്തമാക്കാം.

വെള്ളം: വെള്ളം ധാരാളം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

തൈര്: കുടവയറിന് കാരണമാവുന്ന കോര്‍ടിസോള്‍ ഹോര്‍മോണിന്റെ വളര്‍ച്ചയെ തടയുന്ന തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.