ജിഷ്ണു കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോടിയേരി
കൊച്ചി: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ സര്‍ക്കാര്‍ ന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും സര്‍ക്കാരിന് ആരോടും പ്രതികാര മനോഭാവമില്ലെന്നും കോടിയേരി വ്യക്തമാക്കി. ജിഷ്ണുവിന്റെ കുടുംബം സമരം നടത്തുന്ന സ്തലത്ത് പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജിഷ്ണു പ്രണോയിക്ക് നീതി ലഭിച്ചുവെന്ന് അമ്മ മഹിജ പറഞ്ഞു. ജയിച്ചുവെന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് പോകുന്നതെന്നും ജിഷ്ണുവിന്റെ പേരില്‍ ഇനി കരയില്ലെന്നും അവര്‍ വ്യക്തമാക്കി. സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മഹിജ ആശുപത്രിവിട്ട ശേം മാദ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Photo Courtesy : Google/ Images may be subjected to copyright