പെസഹ അപ്പവും പാലും

പെസഹ അപ്പവും പാലും

pesaha breadപെസഹ അപ്പം

ചേരുവകള്‍

വറുത്ത അരിപ്പൊടി – 2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ഉഴുന്ന് – 1 കപ്പ്
ജീരകം – 1/4 ടീസ്പൂണ്‍
വെളുത്തുള്ളി – 23 അല്ലി
ചുവന്നുള്ളി -10 എണ്ണം
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉഴുന്ന് മൂന്നോ നാലോ മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും തേങ്ങാ ചിരകിയതും ചേര്‍ത്തു മിക്‌സിയില്‍ അരച്ചെടുക്കുക. അരിപ്പൊടി നേരിയ ചൂടു വെള്ളത്തില്‍ നന്നായി കലക്കി അതിലേക്ക് ഉഴുന്നിന്റെ മിശ്രിതവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. പിന്നീട് ഉള്ളുള്ള പരന്ന പാത്രത്തില്‍ വാഴയില വെച്ചു അതിനു മുകളില്‍ അല്പം വെളിച്ചെണ്ണ പുരട്ടിയ ശേഷം അവശ്യത്തിനു മാവ് ഒഴിച്ചു അപ്പച്ചെമ്പിലോ ഇഡ്ഡലി ചെമ്പിലോ വെച്ച് നന്നായി വേവിക്കാം.

പെസഹാ പാല്‍

ചേരുവകള്‍

ശര്‍ക്കര – 400ഗ്രാം
തേങ്ങാപ്പാല്‍ – 3 കപ്പ് ( രണ്ടാം പാല്‍ )
തേങ്ങാപ്പാല്‍ – 1 കപ്പ് ( ഒന്നാം പാല്‍)

തയ്യാറാക്കുന്നവിധം

ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച ശേഷം അരിച്ചെടുത്ത് അതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി വേവിയ്ക്കുക. അതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക. പാലിന് കുറച്ച് കൂടി കട്ടി വേണമെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി ചേര്‍ത്ത് കുറച്ചുനേരം കൂടി ചൂടാക്കാം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.