സി.പി.ഐയുടേത് ഇടതുപക്ഷ നിലപാടാണെന്ന് കാനം രാജേന്ദ്രന്‍

സി.പി.ഐയുടേത് ഇടതുപക്ഷ നിലപാടാണെന്ന് കാനം രാജേന്ദ്രന്‍

kanam-rajendran-01തിരുവനന്തപുരം: സി.പി.ഐയുടേത് പ്രതിപക്ഷ നിലപാടല്ലെന്നും ഇടതുപക്ഷ നിലപാടാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രകാശ് കാരാട്ട് പരസ്യമായി വിമര്‍ശിച്ചതിനാലാണ് പരസ്യമായി മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയുവാനാണ് ഇത്തരം നിലപാടുകള്‍ സി.പി.ഐ സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ സി.പി.എമ്മുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കാനം വ്യക്തമാക്കി. കേരളത്തില്‍ സി.പി.ഐ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണു കേസിലെ പോലീസ് നടപടി തെറ്റാണെന്നും മഹിജയുടെ സമരം തീര്‍ക്കാന്‍ താന്‍ ഇടപെട്ടു എന്ന് പറഞ്ഞിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.