ശത്രുവര്‍ഗ്ഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ചു നേരിടണമെന്ന് കോടിയേരി

ശത്രുവര്‍ഗ്ഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ചു നേരിടണമെന്ന് കോടിയേരി

kodiyeriകണ്ണൂര്‍: ശത്രുവര്‍ഗ്ഗത്തിന്റെ കുത്തിത്തിരിപ്പുകളെ എല്‍.ഡി.എഫ് ഒന്നിച്ചു നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യവിമര്‍ശനം ഉന്നയിച്ച് സി.പി.ഐ പ്രതിപക്ഷത്തിന് വഴിയൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പാര്‍ട്ടിക്കും ബാധ്യതയുണ്ടെന്നും എന്നാല്‍ വിവാദ വിഷയങ്ങളില്‍ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും കോടിയേരി വ്യക്തമാക്കി. ഭരണപരമായ അഭിപ്രായഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഭരണമുന്നണിയിലെ പ്രധാന കക്ഷി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കുന്നത് പോലെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ കഴിയുന്ന യാതൊന്നും സി.പി.ഐയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാറിനെ ശക്തിപ്പെടുത്താനാണ് സി.പി.ഐ എന്നും ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.