കരയാല്‍ ചുറ്റപ്പെട്ട കസാഖിസ്ഥാനില്‍…

കരയാല്‍ ചുറ്റപ്പെട്ട കസാഖിസ്ഥാനില്‍…

 

07b-khan-shatyrനമ്മളില്‍ അധികം പേരും കസാഖിസ്ഥാനെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. ഇതിന് കാരണം സോവിയറ്റ് റഷ്യയ്ക്ക് കീഴില്‍ ഇരുമ്പുമറയുള്ള രാജ്യമെന്ന ഒരു ദീര്‍ഘചരിത്രം ഈ രാജ്യത്തിനുണ്ടായിരുന്നു എന്നതാണ്. സോവിയറ്റ് റഷ്യ ശിഥിലമാകുന്നതിന് തൊട്ട് മുമ്പ് റഷ്യയുമായുള്ള കൂറ് അവസാനിപ്പിച്ച അവസാനരാജ്യങ്ങളില്‍ ഒന്നായ കസാഖിസ്ഥാന്‍ നമ്മളില്‍ നിന്ന് അല്‍പം അകന്ന് കിടക്കുന്ന അയല്‍രാജ്യം കൂടിയാണ്.

വിനോദസഞ്ചാരികളുടെ ഏറ്റവും ആകര്‍ഷകമായ കേന്ദ്രമാകാനുള്ള യോഗ്യത നേടുവാന്‍ വേണ്ട എല്ലാ അത്യാവശ്യ ഘടകങ്ങളും ഈ രാജ്യത്തിലുണ്ട്. എങ്കിലും ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇതുവരേക്കും സ്ഥാനം നേടിയിട്ടില്ല. മധ്യേഷ്യയില്‍ സ്ഥിതി ചെയ്യുന്ന കസാഖിസ്ഥാന്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ലോകത്തിലെ ഒമ്പതാമത്തെ വലിയ രാജ്യവും കൂടിയാണ്. ചൈന, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയാണ് അയല്‍രാജ്യങ്ങള്‍. സോവിയറ്റ് റഷ്യയുടെ യുഗത്തിന് ശേഷവും ഇവിടുത്തെ രാഷ്ട്രീയ ഭരണത്തില്‍ പിടിമുറുക്കിയ ഏകാധിപത്യത്തില്‍ നിന്നും രാജ്യം ഇനിയും സമ്പൂര്‍ണ്ണമായും മോചിതമായിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.

നസ്രുല്‍ത്താന്‍ നസര്‍ബയേവ് ആണ് കഴിഞ്ഞ ഏതാനും ദശകങ്ങളായി രാജ്യം ഭരിച്ചുകൊണ്ടിരുന്നത്. ഏതിര്‍പ്പിന്റെ ശബ്ദങ്ങളെയെല്ലാം അദ്ദേഹം അടിച്ചമര്‍ത്തി. ഏകാധിപത്യഭരണത്തെ എതിര്‍ക്കാന്‍ സാധ്യതയുള്ള ശക്തിയായി വളര്‍ന്നേക്കാവുന്ന ബഹുപാര്‍ട്ടി സംവിധാനം ഇല്ലാതാക്കാന്‍ അദ്ദേഹം സ്വാതന്ത്ര്യം നിഷേധിച്ചു. നൂറുകണക്കിന് വംശീയതകളാല്‍ സൃഷ്ടിക്കപ്പെടുന്നതാണ് ഈ ഏഷ്യന്‍ രാജ്യം. അതില്‍ കസാഖുകള്‍, റഷ്യക്കാര്‍, ഉസ്‌ബെക്കുകള്‍, ഉക്രെയ്ന്‍കാര്‍, ടടാറുകള്‍, ജര്‍മ്മന്‍കാര്‍ എന്നിവരുള്‍പ്പെടുന്നു. 70ശതമാനത്തില്‍ അധികം പേരും ഇസ്ലാം മത വിശ്വാസികളാണെങ്കിലും ക്രിസ്ത്യന്‍ മതവിശ്വാസികളും ഉണ്ട്. ഇവിടെ എല്ലാ മതങ്ങളും തുല്ല്യതയോടെയാണ് പരിഗണിക്കപ്പെടുന്നത്. മതസ്വാതന്ത്ര്യം കര്‍ശനമായി പാലിച്ചുപോരുന്നു.

ഔദ്യോഗികമായി, കസാഖിസ്ഥാന്‍ ഒരു ജനാധിപത്യ, മതേതരത്വ, ഭരണഘടനപരമായ അവിഭക്ത റിപ്പബ്ലിക് രാജ്യമാണ്. ഏകാധിപത്യഭരണത്തിന്‍ കീഴില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങള്‍ ശരിയായി നടപ്പിലാക്കുന്നില്ലെന്ന് ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് പോലും ആഗോള നിലവാരത്തിന് തത്തുല്ല്യമല്ലെന്ന് പരാതിയുണ്ട്. എന്തൊക്കെയായാലും, ഈ പരിമിതികളൊന്നും മധ്യേഷ്യയിലെ ഏറ്റവും കരുത്തുറ്റ സാമ്പത്തികശക്തിയായി മാറുന്നതില്‍നിന്നും രാജ്യത്തിന് തടസ്സമായിട്ടില്ല. ഈ പ്രദേശത്തെ ആകെ ജിഡിപിയുടെ 60 ശതമാനം സംഭാവന ചെയ്യുന്നത് കസാഖിസ്ഥാനാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എണ്ണയും ഗ്യാസുമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.