തസ്‌നിം: അഭിനിവേശം കര്‍മ്മമേഖലയാക്കുമ്പോള്‍…

തസ്‌നിം: അഭിനിവേശം കര്‍മ്മമേഖലയാക്കുമ്പോള്‍…

 

_MG_9956ബ്രൈഡല്‍, പാര്‍ട്ടിവെയര്‍ കളക്ഷനുകളില്‍ തരംഗമാവാന്‍ ഒരുങ്ങുന്ന ബ്രാന്റാണ് സുക്‌നി. ഡിസൈനിംഗിലും ഫാഷനിലും അഭിനിവേശമുള്ള തസ്‌നിം സുഫിയാനാണ് ‘സുക്‌നി’ എന്ന ബ്രാന്റിലൂടെ ഡിസൈനിംഗ് മേഖലയില്‍ വന്‍ ചുവടുവയ്പു നടത്താനൊരുങ്ങുന്നത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കും കംഫര്‍ട്ടിനും മുന്‍ഗണന നല്‍കുന്നതിലായിരിക്കും ബ്രാന്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. കൊച്ചിയില്‍ ഈ വര്‍ഷമാണ് സുക്‌നി അരങ്ങേറ്റം കുറിക്കുക. തന്റെ ബ്രാന്റ് ഉപഭോക്താക്കളുടെ കൈകളിലെത്തുന്ന സുവര്‍ണ്ണനിമിഷങ്ങളും എണ്ണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തസ്‌നിം.

‘സുക്‌നി എന്റെ കുട്ടിയാണ്. എന്റെ സര്‍ഗ്ഗാത്മകത കൊണ്ട് ആളുകളെ സന്തോഷിപ്പിക്കാനും സംതൃപ്തിപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എളുപ്പമല്ല. പക്ഷെ ഞാന്‍ അതിനെ ഒരു വെല്ലുവിളിയായി എടുക്കുന്നു. എല്ലാം ഡിസൈന്‍ ചെയ്യുമെങ്കിലും കൂടുതലായി പാര്‍ട്ടിവെയറുകളും ബ്രൈഡല്‍ വെയറുകളും ഡിസൈന്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്യണമെന്നുണ്ട്.’ തസ്‌നിം പറയുന്നു. പിഎസ്ജി കോളെജില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബി-ടെക് നേടിയ തസ്‌നിമിന് പിന്തുണയുമായി മാതാപിതാക്കളും ഭര്‍ത്താവ് സൂഫിയാനും എപ്പോഴും കൂടെയുണ്ട്. ‘ഞാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവ് വിപണനത്തില്‍ ശ്രദ്ധിക്കും. അദ്ദേഹത്തിന് റീട്ടെയ്‌ലിലും മാര്‍ക്കറ്റിംഗിലും നല്ല അനുഭവപരിചയമുണ്ട്.’- തസ്‌നിം പറയുന്നു. ഫാഷന്‍ രംഗത്ത് കഠിനമായി പ്രവര്‍ത്തിക്കുന്ന തസ്‌നീമിന് വസ്ത്രങ്ങളുടെ നെയ്ത്തിലും ഫാബ്രിക്കിലും ഡിസൈനിലും ബ്രാന്റുകളുടെ പരിപാലനത്തിലും താല്‍പര്യങ്ങളുമുണ്ട്. ഭര്‍ത്താവാണ് തന്റെ ഏറ്റവും നല്ല വിമര്‍ശകനെന്നും അദ്ദേഹമാണ് ഈ മേഖലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നും തസ്‌നിം പറയുന്നു.

സുക്‌നി എന്ന പേരിന് പിന്നിലെ കഥ തസ്‌നിം പറയുന്നതിങ്ങനെ; ‘ഈ പേരിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.വളരെ ക്രിയാത്മകമായാണ് ഞാന്‍ ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. പേരിന്റെ കാര്യത്തില്‍ അക്ഷരങ്ങളില്‍ നിന്നാണ് ഞാന്‍ ആരംഭിച്ചത്. പല രീതിയില്‍ അക്ഷരങ്ങള്‍ അടുക്കിയപ്പോള്‍ ഈ പേരില്‍ എത്തുകയായിരുന്നു. ഞങ്ങളുടെ ബിസിനസിനെ സംബന്ധിച്ചിടത്തോളം പേരിന്റെ ശബ്ദം വളരെ ചേരുന്നതായി തോന്നി. ഈ പേരില്‍ പരിശുദ്ധിയുടെ അംശം ഉള്ളതായും അനുഭവപ്പെട്ടു.’

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.