ജേക്കബ് തോമസിനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി

ജേക്കബ് തോമസിനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി

kodiyeriതിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ ഏത് പദവിയില്‍ നിയമിക്കണമെന്നും നീക്കണമെന്നും തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും അക്കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും കോടിയേരി വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയത് പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് തത്തയുടെ ചരമഗീതം മുഖ്യമന്ത്രി പിണറായി വിജയന്‍ പാടിയെന്നും ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.