ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ താരോദയം – നൗഷിജ

ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ താരോദയം – നൗഷിജ

_P__0661ദിനംപ്രതി മാറ്റത്തിന് വിധേയമാകുന്ന മേഖലയാണ് ഫാഷന്‍. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഫാഷന്‍ സങ്കല്പങ്ങള്‍ മാറിമറിയുന്നത്. നൂതന ഡിസൈനുകളും ട്രെന്‍ഡുകളും സാധാരണക്കാരെ വരെ വളരെ വേഗം സ്വാധീനിക്കുന്ന ഈ കാലഘട്ടത്തില്‍ വൈവിധ്യമേറിയ കളക്ഷനുകളുമായി മലയാളികളുടെ ഹൃദയം കീഴടക്കുകയാണ് പ്രശസ്ത ഫാഷന്‍ ഡിസൈനറായ നൗഷിജ. ഫാറ്റിസ് ബ്രൈഡല്‍ എംപാറിയോ എന്ന ബോട്ടീക്കിലൂടെ ആള്‍ക്കൂട്ടത്തിനിടയില്‍ വേറിട്ടുനിര്‍ത്തുന്ന വ്യത്യസ്തമായ ഡിസൈനുകളാണ് നൗഷിജ അവതരിപ്പിക്കുന്നത്.

എം.ബി.എ ബിരുദധാരിയായ അവര്‍ പ്രമുഖ ബാങ്കിംഗ് കമ്പനിയിലെ സീനിയര്‍ ബിസിനസ് മാനേജര്‍ പദവി രാജിവെച്ചാണ് തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചത്. തിരക്കിട്ട ബിസിനസ്സ് ഷെഡ്യൂളുകള്‍ക്കിടയില്‍ എപ്പോഴോ വായിച്ച പുസ്തകത്തിലെ വാചകങ്ങളാണ് ഫാറ്റിസ് ബ്രൈഡല്‍ എംപാറിയോ തുടങ്ങാന്‍ നൗഷിജയ്ക്ക് പ്രചോദനമായത്. ‘ നിങ്ങളുടെ പ്രിയപ്പെട്ട വിനോദം പ്രൊഫഷനാക്കിയാല്‍ ജീവിതം ആസ്വദിക്കാം.’ എന്ന ആ വരികള്‍ പെയിന്റിംഗിനോടും ഡിസൈനിംഗിനോടും അടങ്ങാത്ത ഭ്രമമുള്ള നൗഷിജക്ക് പുതുഊര്‍ജ്ജമാണ് പ്രദാനം ചെയ്തത്.

വിവാഹനാളില്‍ വധുവിന് അണിഞ്ഞൊരുങ്ങാന്‍ ആരും കണ്ണെടുക്കാതെ നോക്കുന്ന വസ്ത്രവൈവിധ്യങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളുമായി ലഹംഗകള്‍, ആരും കൊതിക്കുന്ന ഡിസൈനര്‍ സല്‍വാറുകള്‍, പാര്‍ട്ടികളില്‍ താരമാവാന്‍ പാര്‍ട്ടിവെയറുകള്‍, സില്‍ക്കിന്റെ മനോഹാരിതയുമായി കുര്‍ത്തകള്‍, മനം മയക്കുന്ന നിറക്കൂട്ടുകളുമായി ദുപ്പട്ടകള്‍, പ്രൗഢിയും മനോഹാരിതയും നിറയുന്ന സാരികള്‍.. ഫാറ്റിസിന്റെ വര്‍ണ പ്രപഞ്ചത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്ന വൈവിധ്യങ്ങള്‍ ഏറെയാണ്.

‘ലാളിത്യവും ആഢംബരവും ഇഴ ചേരുന്ന വസ്ത്രങ്ങളാണ് ഫാറ്റിസിന്റെ സവിശേഷത. ഉപഭോക്താവിന്റെ ആവശ്യാനുസരണം, അവര്‍ക്ക് യോജിച്ച രീതിയില്‍ ഏറ്റവും മികച്ച ഡിസൈനുകളാണ് ഇവിടെ രൂപകല്പന ചെയ്യുന്നത്. മറ്റ് ബോട്ടീക്കുകളില്‍ നിന്ന് വ്യത്യസ്തമായി പറഞ്ഞ സമയത്തിനുള്ളില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കുവാനും ഞങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഫാറ്റിസിന്റെ ചെയര്‍മാന്‍ കൂടിയായ ഭര്‍ത്താവിന്റെ പിന്തുണയാണ് എനിക്ക് കരുത്ത് പകരുന്നത്.’ നൗഷിജ പറയുന്നു. 2010ല്‍ തൃശ്ശൂരില്‍ ആരംഭിച്ച ഫാറ്റിസ് ഇന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിലും ഫാഷന്റെ പുതുലോകം തുറന്നു കഴിഞ്ഞു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.