തോമസ് ചാണ്ടി മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: ഫോണ്വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനു പകരം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി മന്ത്രിയാകും. എന്‍.സി.പി-എല്‍.ഡി.എഫ് സഖ്യം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശനിയാഴ്ച വൈകുന്നേരം നാലിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാന്‍ താല്പര്യമില്ലെന്ന് എ.കെ ശശീന്ദ്രന് വ്യക്തമാക്കിയതോടെയാണ് തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. എ.കെ ശശീന്ദ്രന് കൈകാര്യം ചെയ്ത റോഡ് ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജലഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാണ് തോമസ് ചാണ്ടിക്കും ലഭിക്കുക.
Photo Courtesy : Google / Images may be subjected to copyright