മുത്തലാഖ് വിഷയം ഭരണഘടനാബെഞ്ചിന്റെ പരിഗണനയിൽ വിട്ടു
മുസ്ലിം വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട മുത്തലാഖ് വിഷയം സുപ്രീംകോടതി ഭരണഘടന ബഞ്ചിനുവിട്ടു . ചീഫ് ജസ്റ്റിസ് ജെ.സ്. ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച വാദം മെയ് 11 മുതൽ 19 വരെയാണെന്നു കോടതി വ്യക്തമാക്കി. മുസ്ലിം വ്യക്തി നിയമ ബോർഡും മറ്റു മുസ്ലിം സംഘടനകളുടെയും ഹർജികളിലാണ് കോടതി വാദം കേൾക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 16 ന് കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളോടും സത്യവാക്ക് മൂലം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മൗലിക അവകാശങ്ങൾക്കു വിരുദ്ധമായനിയമങ്ങൾ അസാതുവാണെന്നു ഭരണഘടനയുടെ 13 വകുപ്പ് പറയുന്നുണ്ട് . ഇത് പ്രകാരം മുത്തലാഖ് വിഷയം നിയമത്തിന്റെ പരിതിയിൽ വരുന്നതാണോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
Photo Courtesy : Google / Images may be subjected to copyright