തസ്‌നിം: അഭിനിവേശം കര്‍മ്മമേഖലയാക്കുമ്പോള്‍…

തസ്‌നിം: അഭിനിവേശം കര്‍മ്മമേഖലയാക്കുമ്പോള്‍…

_MG_2647ഫാഷനെപ്പറ്റി സംസാരിക്കുമ്പോള്‍ നമുക്കറിയാവുന്ന കാര്യം മധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സമ്പന്നര്‍ക്കും മാത്രമേ അത് വാങ്ങാനാകൂ എന്നാണ്. എന്നാല്‍ സുക്‌നിയിലൂടെ ഈ സങ്കല്‍പങ്ങളെ തകര്‍ക്കാനാണ് തസ്‌നിം ശ്രമിക്കുക. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയിലുള്ള ഫാഷനാണ് മനസ്സില്‍. കംഫര്‍ട്ടിനാണ് മുന്‍തൂക്കം. ‘പുരുഷഡിസൈനര്‍മാര്‍ തയ്യാറാക്കുന്ന സ്ത്രീകളുടെ വസ്്ത്രങ്ങളും സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കൊരുക്കുന്ന ഫാഷനും തമ്മില്‍ അന്തരമുണ്ട്. പുരുഷഡിസൈനര്‍മാര്‍ കാഴ്ചയിലെ രൂപഭംഗിയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. മൊത്തത്തിലുള്ള കാഴ്ചഭംഗിക്ക് വേണ്ട ചേരുവകളെല്ലാം അവര്‍ കൂട്ടിച്ചേര്‍ക്കും. സ്ത്രീകള്‍ ധരിക്കുന്നയാളുടെ മനോനിലയും കണക്കിലെടുക്കും. അതുകൊണ്ട് സുഖമുള്ള ഫാബ്രിക്കാണ് തിരഞ്ഞെടുക്കുക. ഡ്രസ് കുറെക്കൂടി ഭാരക്കുറവുള്ളതായിരിക്കും.’ സ്ത്രീ-പുരുഷ ഡിസൈനര്‍മാരുടെ അന്തരം തസ്‌നിം വിവരിക്കുന്നത് ഇങ്ങനെയാണ്. സുക്‌നിക്ക് പിന്നില്‍ എത്രയോ ഉറങ്ങാത്ത രാത്രികളും തിരക്കുപിടിച്ച പകലുകളും ഉണ്ട്. സുക്‌നി ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഫാഷനാകണമെന്നാണ് തസ്‌നിം മോഹിക്കുന്നത്.

ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനത്തില്‍ മാതാപിതാക്കളില്‍നിന്നും സ്വന്തം വീട്ടിലെയും ഭര്‍ത്താവിന്റെയും ബന്ധുക്കളില്‍ നിന്നും നല്ല പിന്തുണ തസ്‌നീമിന് ലഭിച്ചു. ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ തസ്‌നിമിന് പ്രത്യേക തടസ്സങ്ങളോ പരിമിതികളോ ഉണ്ടായിട്ടില്ല. വേണ്ടത്ര പ്രോത്സാഹനവും പിന്തുണയും ഉണ്ടായാല്‍ ഒരു സ്ത്രീക്ക് കരുത്തേറുമെന്നും തസ്‌നീം പറയുന്നു. സഹോദരനുണ്ടെങ്കിലും മാതാപിതാക്കള്‍ ഇരുവര്‍ക്കും തുല്ല്യപരിഗണനയാണ് വീട്ടില്‍ നല്‍കിയത്. വിവാഹത്തിന് ശേഷവും ഭര്‍ത്താവിന്റെ വീട്ടിലെ ബന്ധുക്കള്‍ക്കിടയിലും തുല്ല്യപരിഗണന തസ്‌നിമിന് ലഭിച്ചിട്ടുണ്ട്. ‘ഞാന്‍ ഒരു സ്വപ്‌നജീവിയാണ്.അതുകൊണ്ടാണ് എനിക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുന്നത്. സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ സ്വപ്‌നം ഉപേക്ഷിക്കരുത്. നിരന്തരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്കുള്ള പിന്തുണയും പ്രചോദനവും താനേ വന്നുകൊള്ളും.’ പുഞ്ചിരിയോടെ തസ്‌നിം പറയുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.