തസ്‌നിം: അഭിനിവേശം കര്‍മ്മമേഖലയാക്കുമ്പോള്‍…

തസ്‌നിം: അഭിനിവേശം കര്‍മ്മമേഖലയാക്കുമ്പോള്‍…

_MG_2641നിരീക്ഷണപാടവമാണ് തസ്‌നിമിന്റെ കരുത്ത്. ചെറുപ്പം മുതലേ എന്തും നിരീക്ഷിച്ചറിയാനുള്ള താല്‍പര്യമുണ്ടായിരുന്നു. സ്ത്രീകളുടെ വേഷങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു. അവര്‍ക്ക് കൂടുതല്‍ സുഖം പകരുന്ന വസ്ത്രങ്ങളുടെ സ്വഭാവവും പഠിക്കാന്‍ ശ്രമിച്ചിരുന്നു. സ്വയം ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ രൂപകല്‍പനയും തുണിയും മനസ്സില്‍ അനുഭവച്ചറിയാനും ശ്രമിക്കുമായിരുന്നു. പരമ്പരാഗത വസ്ത്രസങ്കല്‍പങ്ങളാണ് തസ്‌നിമിന് വ്യക്തിപരമായി കൂടുതല്‍ ഇഷ്ടം. ‘പരമ്പരാഗത വസ്ത്രങ്ങളുടെ രൂപവും ഡിസൈനുകളും തുടച്ചുനീക്കപ്പെടുകയാണ്. പതിയെ ആധുനികത ശക്തമാവുകയാണ്. പഴയ നാളുകളുടെ വസ്ത്രങ്ങളും വേഷങ്ങളും ഇന്ന് കാണാനില്ല. സാരികള്‍ മുതല്‍ ടോപുകള്‍ വരെ എല്ലാം ആധുനികമായി മാറുന്നു. ഞാനുണ്ടാക്കുന്ന വസ്ത്രങ്ങള്‍ക്ക് പാരമ്പര്യത്തനിമ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. പാരമ്പര്യവും ആധുനികതയും ഒരുമിപ്പിക്കാനും ഞാന്‍ മോഹിക്കുന്നു.’തസ്‌നിം പറഞ്ഞു.

വിവിധ നിറങ്ങളിലും ആകൃതികളിലും സൗന്ദര്യം കാണാന്‍ ഒരു സവിശേഷമായ കഴിവ് തസ്‌നിമിനുണ്ട്. വസ്ത്രനിര്‍മ്മാണത്തിന് ഒരുപിടി നിറങ്ങളും നിര്‍മ്മാണരീതികളും പരീക്ഷിക്കാറുമുണ്ട്. ഡിസൈനിംഗ്, കളറിംഗ്, നെയ്ത്ത്, വസ്ത്രനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ കൂടുതല്‍ ഡിസൈനര്‍മാരുമായി ചേര്‍ന്ന് പുതിയ അന്വേഷണങ്ങള്‍ നടത്താനും ആഗ്രഹമുണ്ട്. കൂടുതല്‍ സ്ത്രീകേന്ദ്രീകൃതമായ ഡിസൈനുകളാണ് ഇഷ്ടം. ഇതിന് കാരണവുമുണ്ട്്: ‘സ്ത്രീകള്‍ സവിശേഷമാണ്. അവരുടെ രുചികള്‍ വ്യത്യസ്തമാണ്. ഒരാളുടെ അഭിരുചി മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാണ്. ഇവരുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുക എളുപ്പമല്ല. ഓരോരുത്തരേയും തൃപ്തിപ്പെടുത്തുകയും സാധ്യമല്ല.’ തസ്‌നിം പറയുന്നു.

‘ഓരോ സ്ത്രീയും സ്വപ്‌നജീവിയായാണ് ജനിക്കുന്നത്. സ്വന്തം ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്ന് അവര്‍ മോഹിക്കുന്നു. അവള്‍ സ്വയം പ്രചോദിതയും അങ്ങേയറ്റം തീവ്രമായി മോഹിക്കുന്നവളുമാണ്. അവളുടെ വസ്ത്രങ്ങള്‍ ഈ സ്വപ്‌നത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. താഴ്ന്ന നിലകളിലുള്ള സ്ത്രീകളോടും സംസാരിച്ചുനോക്കൂ. അവര്‍ക്കും കാണും സ്വന്തമായ ഫാഷന്‍ സങ്കല്‍പം. പക്ഷെ അവര്‍ക്ക് പലപ്പോഴും അത് സ്വന്തമാക്കാനുള്ള സാമ്പത്തികശേഷിയുണ്ടാകില്ലെന്ന് മാത്രം.’ സ്ത്രീമനസ്സിന്റെ ഉള്ളറകളിലേക്ക് പോകുമ്പോള്‍ തസ്‌നിം വാചാലയാകുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.