മിസിസ് സൗത്ത് ഇന്ത്യ 2017: കേരളത്തില്‍ നിന്ന് രണ്ട് ഫൈനലിസ്റ്റുകള്‍

മിസിസ് സൗത്ത് ഇന്ത്യ 2017: കേരളത്തില്‍ നിന്ന് രണ്ട് ഫൈനലിസ്റ്റുകള്‍

_MG_2243കൊച്ചി: വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരം ഓഗസ്റ്റില്‍ നടക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ആനു നോബി (തിരുവനന്തപുരം), ജ്യോതി വിജയകുമാര്‍ (കൊച്ചി) എന്നിവര്‍ കേരളത്തെ പ്രതിനിധീകരിക്കും. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന പെഗാസസാണ് മിസിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 27ന് കൊച്ചി റമദ റിസോര്‍ട്‌സിലാണ് മത്സരത്തിന്റെ കേരള ഓഡിഷന്‍ നടന്നത്. അജിത് രവി (ചെയര്‍മാന്‍, പെഗാസസ്), ദാലു കൃഷ്ണദാസ് (ഫാഷന്‍ കൊറിയോഗ്രാഫര്‍), എലീന കാതറിന്‍ അമോണ്‍ (മിസ് സൗത്ത് ഇന്ത്യ 2015) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. വിവാഹിതരായ സ്ത്രീകളുടെ സൗന്ദര്യവും കഴിവും അളക്കുന്ന ഈ മത്സരത്തിലൂടെ സ്ത്രീശാക്തീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ അജിത് രവി അറിയിച്ചു.
ഫെബ്രുവരി 25ന് ചെന്നൈ ജി.ആര്‍.ടി ഗ്രാന്റില്‍ നടന്ന തമിഴ്‌നാട് ഓഡിഷനില്‍ നിന്ന് ഏഴ് പേര്‍ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നു. ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് മത്സരത്തിന്റെ മറ്റ് ഓഡിഷനുകള്‍ നടത്തുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.