കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് കെ.സുരേന്ദ്രന്‍

കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് കെ.സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: കാഷായം ധരിച്ചവരൊക്കെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പെണ്‍കുട്ടി കപടസ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടചങ്കന് നല്‍കുന്നത് വിഡ്ഢികളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ ഒരു ചുക്കും സംഭവിക്കുമായിരുന്നില്ലെന്നും പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെൺകുട്ടി നൽകിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ ചർച്ചകളും നവമാധ്യമങ്ങളിൽ വലിയതോതിൽ ട്രോളുകളും അരങ്ങുതകർക്കുകയാണല്ലോ. ഈ സംഭവത്തിൽ തക്ക ശിക്ഷ ആ പെൺകുട്ടി തന്നെ നൽകിയില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുന്പോൾ പരമപുഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ഇടതുഭരണത്തിനിടയിൽ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇക്കൂട്ടർക്കു കഴിഞ്ഞത്. സൗമ്യാക്കേസ്സിൽ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകർ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുൾ ഇസ്ളാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നിൽ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാർക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങൾ. ആ പെൺകുട്ടി ബ്ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഡികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടർ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയത്?

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.