കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്ക്കാന് കെല്പുള്ള പാര്‍ട്ടിയാണെന്ന് കെ.എം മാണി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്ക്കാന് കെല്പുള്ള പാര്‍ട്ടിയാണെന്നും മുമ്പും ഒറ്റയ്ക്ക് നിന്നിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ വേണ്ടെങ്കില്‍ തങ്ങള്‍ക്കും അതുപോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ആലോചിച്ചിട്ടാണ് യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചതെന്ന് മാണി വ്യക്തമാക്കി. പ്രാദേശിക ധാരണ തുടരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോട്ടയം ഡി.സി.സി നടത്തിയ അധിക്ഷേപകരമായ പ്രസ്താവനകള്‍ മൂലമാണ് സി.പി.എമ്മുമായി ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലും അപേക്ഷ കൊടുത്തിട്ടില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസ്, യു.ഡി.എഫ് വിരുദ്ധരല്ലെന്നും മാണി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ Images may be subjected to copyright