പൈനാപ്പിള്‍ പച്ചടി
ചേരുവകള്‍
1. പൈനാപ്പിള്‍ – 1 കപ്പ്
2. പച്ചമുളക് -4
ചുവന്നുള്ളി -4
ഉപ്പ് – പാകത്തിന്
3.തേങ്ങ ചുരണ്ടിയത് -അരക്കപ്പ്
4.തൈര് – 1 കപ്പ്
5.എണ്ണ – 1/4 കപ്പ്
6.കടുക് – ചെറിയ സ്പൂണ്‍
ഉലുവ – ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – 3
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് രണ്ടാമത്തെ ചേരുവയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. നന്നായി വഴറ്റിയ ശേഷം അരച്ച തേങ്ങ ചേര്‍ത്ത് ചൂടാക്കുക. തീ അണച്ച ശേഷം ഇതിലേക്ക് തൈര് ചേര്‍ത്തിളക്കാം. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വറുത്ത് കറിയിലേക്ക് ചേര്‍ക്കാം.
Photo Courtesy : Google/ Images may be subjected to copyright