കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് എ.കെ ആന്റണി

കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് എ.കെ ആന്റണി

a-k-antony-759തിരുവനന്തപുരം: കശാപ്പ് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചു. കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ ഇടണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടുക്കളയില്‍പോലും കയറുന്ന ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ വ്യക്തമാക്കി. ജനാധിപത്യത്തിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കന്നുകാലികളുടെ കശാപ്പ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. സ്വാതന്ത്ര്യം നിയമങ്ങള്‍ക്ക് വിധേയമാണെന്നും കേരളത്തില്‍ നല്ല അറവുശാലകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : google/ images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.