ഹെര്‍ണിയ നിസ്സാരമല്ല

ഹെര്‍ണിയ നിസ്സാരമല്ല

herniaഹെര്‍ണിയ അഥവാ കുടലിറക്കം പലരെയും അലട്ടുന്ന രോഗാവസ്ഥയാണ്. അമിതവണ്ണമുള്ളവരിലും അമിതമായി ഭാരം ഉയര്‍ത്തുന്നവരിലുമാണ് പൊതുവെ ഹെര്‍ണിയ കണ്ടുവരുന്നത്.

ഉദരഭാഗത്തെ പേശികളുടെ ബലക്ഷയം മൂലം ആന്തരികാവയവങ്ങള്‍ പുറത്തേക്ക് തള്ളി വരുന്ന ഈ രോഗത്തെ പലരും നിസ്സാരമായാണ് കാണുന്നത്. എന്നാല്‍ ഹെര്‍ണിയ ചികിത്സിക്കാതിരുന്നാല്‍ ആന്തരാവയവങ്ങള്‍ ജീര്‍ണിച്ചു പോവാന്‍ സാധ്യതയേറെയാണ്.

ഹെര്‍ണിയ തടയാന്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. എളുപ്പം ദഹിക്കുന്ന നാരുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹെര്‍ണിയ വരാതിരിക്കാന്‍ സഹായിക്കും. ഉദരത്തിന് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്തുന്ന വ്യായാമമുറകള്‍ അഭ്യസിക്കുന്നത് ഹെര്‍ണിയ തടയും.

ദിവസവും യോഗ ചെയ്യുന്നത് ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹെര്‍ണിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കും. അമിതമായി ഭാരം എടുക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം.

ഹെര്‍ണിയ ഒരിക്കലും മരുന്ന് കഴിച്ച് മാറ്റാന്‍ കഴിയില്ല. ഈ രോഗത്തിന് ശസ്ത്രക്രിയ തന്നെയാണ് ശാശ്വതപരിഹാരം.

 

Photo Courtesy : google/ images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.