മോദി ആര്‍.എസ്.എസിന്റെ ചൗക്കീദാര്‍: ചെന്നിത്തല

മോദി ആര്‍.എസ്.എസിന്റെ ചൗക്കീദാര്‍: ചെന്നിത്തല

chennithala_650_011714101506തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ചൗക്കീദാര്‍ മാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണം എന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നുവെന്നും ഗോവധ നിരോധനത്തിന്റെ പേരില്‍ രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ദലിതരും ന്യൂനപക്ഷങ്ങളും നിരന്തരം വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന നോട്ടു നിരോധനം വഴി സാധാരണക്കാര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ അന്തമില്ലാത്ത ദുരിതങ്ങള്‍ നല്‍കിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാറിന് കടുത്ത തിരിച്ചടി ലബിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.