കോഴി നിറച്ചത്
ചേരുവകള്‍
ചെറിയ കോഴി – 1
വെളിച്ചെണ്ണ – ആവശ്യത്തിന്
സവാള – 4
തക്കാളി -3
പച്ചമുളക് – 4
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – ഒരു തണ്ട്
മല്ലിയില – 2 തണ്ട്
പുതിനയില – 2 തണ്ട്
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
മുട്ട – 2, പുഴുങ്ങിയത്
തയ്യാറാക്കുന്ന വിധം
കോഴി മുഴുവനായി വൃത്തിയാക്കി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് വഴന്ന് എണ്ണ തെളിയുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി മസാല മൂത്ത മണം വരുമ്പോള്‍ വാങ്ങിവെയ്ക്കാം. വൃത്തിയാക്കിയ കോഴിയുടെ ഉള്ളില്‍ 3 സ്പൂണ്‍ മസാല ചേര്‍ത്തശേഷം പുഴുങ്ങിയ മുട്ടയും ബാക്കി മസാലയും നിറയ്ക്കുക. ബാക്കിയുള്ള മസാലയും കൂടി ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ കോഴി കുക്കറില്‍ വേവിക്കുക. വെന്തശേഷം എണ്ണയില്‍ ചെറുതായി മൊരിയിച്ച ശേഷം മസാല ചേര്‍ത്ത് വിളമ്പാം.
Photo Courtesy : Google/ Images may be subjected to copyright