പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

vellaആലപ്പുഴ: പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം ഏകാധിപതിയാണെന്ന അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും വരും വര്‍ഷങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. അതേസമയം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ആളുകളെ വെറുപ്പിച്ച സര്‍ക്കാര്‍ ആണിതെന്നും ഉപദേശകരുടെ എണ്ണം കൂടിയപ്പോള്‍ മുഖ്യമന്ത്രിക്ക് മൊത്തം ആശയക്കുഴപ്പമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.