കക്ഷത്തിലെ കറുപ്പ് അകറ്റാം

കക്ഷത്തിലെ കറുപ്പ് അകറ്റാം

 

321359a747641e657964ea65d473a08aസ്ലീവ്‌ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന പല പെണ്‍കൊടികളെയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ് കക്ഷത്തിലെ കറുപ്പ്. ബാക്ടീരിയ ഇന്‍ഫക്ഷനും പെര്‍ഫ്യൂമിന്റെയും ഡിയോഡ്രന്റിനെയും അമിതോപയോഗവും കക്ഷത്തിലെ കറുപ്പിന് കാരണമാകാം. ഇതാ കക്ഷത്തിലെ കറുപ്പ് അകറ്റാന്‍ ചില പ്രകൃതിദത്ത വഴികള്‍…

പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം കക്ഷത്തില്‍ തേച്ച് നന്നായി മസാജ് ചെയ്ത് 5 മിനിറ്റിനുശേഷം കഴുകിക്കളയാം. ഇത് മൃതകോശങ്ങളെ അകറ്റി ചര്‍മ്മം സുന്ദരമാക്കും.

ബേക്കിംഗ് സോഡ ശുദ്ധജലവുമായി യോജിപ്പിച്ച് പേസ്റ്റ് ആക്കി കക്ഷത്തില്‍ തേച്ചുപിടിപ്പിച്ച് 3 മിനിറ്റിന് ശേഷം കഴുകിക്കളയാം.

ഒലീവ് ഓയില്‍, ബേക്കിംഗ് സോഡ, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് കക്ഷത്തില്‍ പുരട്ടി 10 മിനിറ്റിനുള്ളില്‍ ശുദ്ധജലത്തില്‍ കഴുകാം. ഇത് കക്ഷത്തിലെ കറുപ്പ് അകറ്റാനുള്ള മികച്ച മാര്‍ഗ്ഗമാണ്.

കക്ഷത്തില്‍ തൈര് നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ് നീര് പതിവായി പുരട്ടുന്നതും കക്ഷത്തിലെ കറുപ്പ് അകറ്റും

കറ്റാര്‍വാഴ നീര് പതിവായി പുരട്ടുന്നതും കക്ഷങ്ങള്‍ സുന്ദരമാക്കും.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.