പാര്‍ട്ടിയില്‍ തിളങ്ങാന്‍ ചില മേക്കപ്പ് ടിപ്പുകള്‍

പാര്‍ട്ടിയില്‍ തിളങ്ങാന്‍ ചില മേക്കപ്പ് ടിപ്പുകള്‍

party-makeup-tipsപാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരുടെയും നോട്ടങ്ങള്‍ കവര്‍ന്നെടുക്കാനാണ് സുന്ദരിമാര്‍ ഇഷ്ടപ്പെടുന്നത്. മുഖസൗന്ദര്യം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ശരിയായ മേക്കപ്പിലൂടെ സാധിക്കും. ഭൂരിഭാഗവും സ്ത്രീകളും മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ചെറിയ കാര്യങ്ങളില്‍ പോലും അബദ്ധങ്ങള്‍ കാണിക്കുന്നവരാണ്. ഇതാ പാര്‍ട്ടിയില്‍ തിളങ്ങാനായി ചില മേക്കപ്പ് വിദ്യകള്‍…
ലിപ്സ്റ്റിക്കിനും നെയില്‍ പോളിഷിനും ഒരേ നിറം നല്‍കാം
പിങ്ക് ലിപ്സ്റ്റിക്കാണെങ്കില്‍ പിങ്ക് നെയില്‍ പോളിഷ്, റെഡാണെങ്കില്‍ റെഡ്…. അപ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ചുണ്ടുകള്‍ മനോഹരമാക്കാന്‍ ലിപ്സ്റ്റിക്കിന്റെ കളറുമായി ചേരുന്ന ഔട്ട്‌ലൈന്‍ ഉപയോഗിക്കാം. പാര്‍ട്ടിക്ക് പോകുന്നതിന് മുമ്പ് തന്നെ നെയില്‍ പോളിഷ് അണിയാം. നെയില്‍ കളര്‍ നന്നായി ഉണങ്ങിയാല്‍ മാത്രമേ കൃത്യമായ തിളക്കം കിട്ടൂ. അധികമായുള്ള പോളിഷ് സ്‌ക്രാപ് ചെയ്ത് കളയാനും സൗകര്യമായിരിക്കും. മറ്റ് മേക്കപ്പുകള്‍ അധികമുണ്ടെങ്കില്‍ നെയില്‍ പോളിഷ് ഒഴിവാക്കാം.

മേക്കപ്പ്
ഡിസൈനുകളില്ലാത്ത പ്ലെയിന്‍ തുണിയാണ് ധരിക്കുന്നതെങ്കില്‍ അതേ നിറത്തിലുള്ള മേക്കപ്പ് ഉപയോഗിക്കരുത്. പിങ്ക് കളറിന് പിങ്ക്, റെഡിന് റെഡ് എന്നിങ്ങനെ മേക്കപ്പ് ആയിക്കൂടാ. ഇക്കാര്യത്തില്‍ കളര്‍ കോണ്‍ട്രാസ്റ്റ് നല്ലതാണ്. ലൈറ്റ് കളര്‍ ഡ്രസ്സാണെങ്കില്‍ ഡാര്‍ക്കും ഡാര്‍ക്ക് ഡ്രസിന് ലൈറ്റ് മേക്കപ്പും നല്ലതായിരിക്കും. ലളിതമായ മേക്കപ്പ് സുന്ദരവും അങ്ങേയറ്റം പവര്‍ഫുള്ളുമാണ്.

ക്രീമും ഫൗണ്ടേഷനും
ക്രീമും ഫൗണ്ടേഷനും മുഖത്തിനൊപ്പം കഴുത്തിലും ഉപയോഗിക്കണം. ഫൗണ്ടേഷന്‍ ഇടുമ്പോള്‍ അമിതമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചര്‍മ്മസൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലാവണം എപ്പോഴും മേക്കപ്പ് ഉപയോഗിക്കേണ്ടത്. ചര്‍മ്മത്തിന്റെ നിറത്തിന് അനുസരിച്ച് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കാം. ഫൗണ്ടേഷന്‍ പുരട്ടിയ ശേഷം കോംപാക്ട് പൗഡര്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാം.
കണ്ണുകള്‍

സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന ഘടകമാണ് കണ്ണുകള്‍. ഐ ലൈനര്‍, കാജല്‍, മസ്‌കാര, ഐ ഷാഡോ, ഐബ്രോ പെന്‍സില്‍ എന്നിവ മേക്കപ്പ് കിറ്റില്‍ എപ്പോഴും സൂക്ഷിക്കണം. ഇളം നിറത്തിലുള്ള ഐഷാഡോ കണ്‍പോളകള്‍ക്കു മുകളില്‍ പുരട്ടിയ ശേഷം ഐലൈനറോ കാജലോ ഉപയോഗിച്ച് കണ്ണെഴുതാം. കണ്‍പീലികള്‍ സുന്ദരമാക്കാന്‍ മസ്‌കാര ഉപയോഗിക്കാം.
പുരികങ്ങള്‍ ഐബ്രോ പെന്‍സില്‍ കൊണ്ട് എഴുതിയ ശേഷം ബ്രഷ് ചെയ്യണം. ആവശ്യമുണ്ടെങ്കില്‍ മാത്രം ഗ്ലിറ്ററും ഹൈലൈറ്റുകളും ഉപയോഗിക്കാം.

ആഭരണങ്ങള്‍
ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് വലിയ കമ്മലുകള്‍ക്ക് നെക്ലേസ് വേണ്ട. പകരം സിംപിളായ ആഭരണമാണ് വേണ്ടത്. കണ്ണില്‍ തട്ടുന്ന ഡിസൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ക്കും സിംപിള്‍ ആഭരണങ്ങള്‍ മതി. അതേ സമയം പ്ലെയിന്‍ തുണിയാണെങ്കില്‍ ഡിസൈനര്‍ ആഭരണങ്ങള്‍ ഉപയോഗിക്കാം. എന്തായാലും വസ്ത്രങ്ങളും ആഭരണങ്ങളും അണിയുന്നതിന് മുമ്പ് മേക്കപ്പ് തീര്‍ത്തിരിക്കണം. കാരണം മേക്കപ്പ് ശരീരവുമായി ശരിക്കും അലിഞ്ഞുചേരാന്‍ സമയമെടുക്കും.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.