എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണെന്ന് രമേശ് ചെന്നിത്തല

എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണെന്ന് രമേശ് ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിന്റെ അനുമതി എടുത്തുകളഞ്ഞ നടപടി മദ്യമുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മദ്യനയത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പാതയോരത്തെ മദ്യസാലകള്‍ തുറക്കാനുള്ള തീരുമാനം ദുരൂഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. മദ്യശാലകള്‍ക്ക് പഞ്ചായത്തിന്റെ അനുമതി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.