രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരന്‍

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരന്‍

x19-1497864779-19265162-981952165280218-430557489-n.jpg.pagespeed.ic.MGMwVbJTAUന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറിനെ 3,34,730 വോട്ടുകള്‍ക്കാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോവിന്ദ് പരാജയപ്പെടുത്തിയത്. 7,02,044 വോട്ടുമൂല്യമാണ് അദ്ദേഹം നേടിയത്. 3,67,314 വോട്ട് മൂല്യമാണ് മീരാകുമാറിന് ലഭിച്ചത്. ഇന്ത്യയുടെ പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെ.ആര്‍ നാരായണനുശേഷം രാഷ്ട്രപതി പദത്തിലെത്തുന്ന ദളിത് വിഭാഗക്കാരനായ അദ്ദേഹം ബിജെപി ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷ പദവിയും ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 2015 മുതല്‍ 2017 ജൂണ്‍ 20 വരെ ബീഹാര്‍ ഗവര്‍ണര്‍ ആയിരുന്നു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.