സാഹി നവാബി ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി റൈസ് അരക്കിലോ(പകുതി വേവിച്ചത്)
എല്ലില്ലാത്ത ഇറച്ചി അരക്കിലോ (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്)
തൈര് 500 ഗ്രാം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് അഞ്ച് ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
സവാള അഞ്ചെണ്ണം(ചെറുതായി അരിഞ്ഞത്)
നാരങ്ങാനീര് കാല് കപ്പ്
മുളകുപൊടി അര ടീസ്പൂണ്‍
പെരുംജീരകം ഒരു നുള്ള്
മല്ലിയില അരിഞ്ഞത് കുറച്ച്
പുതിനയില അരിഞ്ഞത് കുറച്ച്
ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു മൂന്ന് കഷണങ്ങള്‍ വീതം
വെജിറ്റബിള്‍ ഓയില്‍ രണ്ട് കപ്പ്
നെയ്യ് രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുളളി പേസ്റ്റും ഇറച്ചിയുംകൂടി തിരുമ്മിയോജിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി സവാളയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇത് അടുപ്പില്നിന്നറക്കി തണുത്തശേഷം മിക്സിയിലിട്ട് ചതച്ചെടുക്കാം. ഇനി ഇറച്ചിയിലേക്ക് ചതച്ച സവാളയുടെ പകുതി, തൈര്, മുളകുപൊടി, പച്ചമുളക് അരച്ചത്,ഏലയ്ക്ക, ജീരകം, കറുവാപ്പട്ട, പെരുംജീരകം, മല്ലിയില, പുതിനയില, ഉപ്പ്, എന്നിവ ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തിലേക്ക് പകുതി വേവിച്ച ചോറ് കുറച്ച് നിരത്തുക. അതിനു മുകളിലേക്ക് അല്‍പ്പം നാരങ്ങാനീര്, നെയ്യ്, ചതച്ച സവാള ഇവ വിതറി വീണ്ടും വേവിച്ച ചോറ് ഒരു ലയര്‍ കൂടി ഇതിനു മുകളില്‍ നിരത്തുക. ശേഷം ചോറിനു മുകളിലായി ഇറച്ചിക്കൂട്ട് വച്ച് പാത്രം നന്നായി അടച്ച് ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക. മല്ലിയിലയും പുതിനയിലയുംകൊണ്ട് അലങ്കരിച്ച് വിളമ്പാം.
Photo Courtesy : Google/images may subject to copyright