സമയം അമൂല്യമാണ് – ഡി-ക്യൂ വാച്ചസ്

സമയം അമൂല്യമാണ് – ഡി-ക്യൂ വാച്ചസ്

3

സമയവും ജീവിതവുമാണ് ലോകത്തിലെ മികച്ച അധ്യാപകര്‍. സമയം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ ജീവിതം പഠിപ്പിക്കുമ്പോള്‍ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് സമയം പഠിപ്പിക്കുന്നു – തലമുറകളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ സമയത്തെക്കുറിച്ചുള്ള വീക്ഷണം ഇങ്ങനെയാണ്. കടന്നു പോകുന്ന ഓരോ നിമിഷവും അമൂല്യമാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ വാചകങ്ങളില്‍ നിറയുന്നത്. സമയത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട് വാച്ച് നിര്‍മ്മിതിയുടെ കലയില്‍ അവസാനവാക്കാവുകയാണ് ഡി-ക്യൂ. വിലമതിക്കാനാവാത്തതും മനോഹരവുമായ വാച്ചുകള്‍ ഇവിടെ പിറവിയെടുക്കുന്നു. നൂതന സാങ്കേതികവിദ്യയുടെ തികവോടെ പരിപൂര്‍ണ്ണതയോടെ വാര്‍ത്തെടുക്കുന്ന ഈ സൃഷ്ടികള്‍ നിങ്ങളെ എപ്പോഴും ശ്രദ്ധേയമാക്കുമെന്നതില്‍ സംശയമില്ല. വാച്ച് എന്നാല്‍ സമയം നോക്കാനുള്ള ഉപകരണം മാത്രമായിരുന്ന കാലം മാറിക്കഴിഞ്ഞു. ഇന്ന് ആഢ്യത്വത്തിന്റെയും സ്റ്റൈലിന്റെയും അവസാനവാക്കാവുകയാണ് വാച്ചുകള്‍.
യുവതലമുറയെ സംബന്ധിച്ചിടത്തോളം റിസ്റ്റ് വാച്ച് അവരുടെ വ്യക്തിത്വത്തിന്റെ വിളംബരമാണ്. ഓരോ ജീവിത നിമിഷങ്ങള്‍ക്കും അനുയോജ്യമായ വാച്ച് അണിയുന്നതാണ് പുത്തന്‍പ്രവണത. കാലഘട്ടത്തിന് അനുസൃതമായി വാച്ചുകളുടെ തെരഞ്ഞെടുപ്പിലും മാറ്റം വന്നുകഴിഞ്ഞു. പുതുപുത്തന്‍ ഫീച്ചറുകളുമായി വിപണിയില്‍ നിറയുന്ന സ്മാര്‍ട്ട് വാച്ചുകളാണ് യുവത്വത്തിന്റെ പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്. ഇവ കൈകളില്‍ ധരിച്ച് ആത്മവിശ്വാസത്തോടെ മുന്നേറാനാണ് പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏവരും ആഗ്രഹിക്കുന്നത്. ഇവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ആഢ്യത്വവും പ്രൗഢിയും സ്റ്റൈലും നിറഞ്ഞ വാച്ചുകളുടെയും ചുവര്‍ ക്ലോക്കുകളുടെയും ശ്രേണി അവതരിപ്പിക്കുകയാണ് ഡി-ക്യു വാച്ചസ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണ്‍ബില്‍ ക്രോണോടെക്‌നോളജിയാണ് ഡി-ക്യൂ വാച്ചസ് വിപണിയില്‍ എത്തിക്കുന്നത്. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങള്‍ക്കും ചേര്‍ന്ന വാച്ചുകള്‍ ഡി-ക്യൂവില്‍ ലഭ്യമാണ്. തിളക്കമേറിയ വ്യക്തിത്വം സമ്മാനിക്കുന്ന പ്രീമിയം ഡി-ക്യൂ വാച്ചുകള്‍ ഫോര്‍മല്‍ വെയറുകള്‍ക്കൊപ്പവും, ജനറല്‍ എഡിഷന്‍ വാച്ചുകള്‍ ആകര്‍ഷകമായ വിനോദവേളകളിലും നിങ്ങള്‍ക്ക് ധരിക്കാം. ഔദ്യോഗിക മീറ്റിങ്ങുകള്‍, റിസപ്ഷന്‍ എന്നിങ്ങനെ ആഘോഷവേളകള്‍ക്ക് അനുസൃതമായ വാച്ചുകളുടെ വലിയ കളക്ഷന്‍ തന്നെയാണ് ഡി-ക്യുവിന്റെ സവിശേഷത.

വിപണിയിലെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ പെഗാസസിന്റെ ഉടമ അജിത് രവിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുകയാണ് ഹോണ്‍ബില്‍ ക്രോണോടെക്‌നോളജി. പല മികച്ച ഇവന്റുകളുടെയും മീഡിയ സ്റ്റാര്‍ട്ടപ് കമ്പനികളുടെയും പിന്നിലെ തലച്ചോറായ അജിത് രവി ഒരു ബിസിനസ് സ്ട്രാറ്റജിസ്റ്റ് കൂടിയാണ്. 2002ല്‍ മിസ് സൗത്ത് ഇന്ത്യ മത്സരത്തിലൂടെ തന്റെ വിശ്വാസ്യത തെളിയിച്ച അജിത് ഇന്ന് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അന്താരാഷ്ട്ര വേദിയിലെ ശ്രദ്ധേയനായ അദ്ദേഹം 2018ല്‍ നടത്താനിരിക്കുന്ന മിസ് ഗ്ലാം വേള്‍ഡ് എന്ന സ്വപ്‌നപദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
പ്രതിസന്ധികളെ തരണം ചെയ്ത് ഇവന്റുകള്‍ ആഗോളനിലവാരത്തിലേക്കുയര്‍ത്തുന്നതിലുള്ള അജിത്തിന്റെ പ്രതിജ്ഞാബദ്ധത ശ്ലാഘനീയമാണ്. ഇവന്റ് മാനേജ്‌മെന്റിനൊപ്പം തന്നെ യുണീക് ടൈംസ് മാസികയുടെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ എഡിറ്റര്‍ കൂടിയായ അജിത് യൂറോപ്പ് വാര്‍ത്ത, യുണീക് ടൈംസ്, ടൈംസ് ന്യൂ, യു.ടി.ടി.വി എന്നീ ഇന്റര്‍നെറ്റ് ന്യൂസ് പോര്‍ട്ടലുകളുടെ സ്ഥാപകന്‍ കൂടിയാണ്. പുതിയ സംരംഭങ്ങളിലൂടെ തന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോണ്‍ബില്‍ ക്രോണോടെക്‌നോളജിയുമായുള്ള സംരംഭം അജിത് ആരംഭിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.