കോഴി പിടി

കോഴി പിടി

 

maxresdefaultആവശ്യമുള്ള സാധനങ്ങള്‍
കോഴി അരക്കിലോ(കഴുകി ചെറിയ കഷണങ്ങളായി നുറുക്കിയത്)
പച്ചരി ഒരു കിലോ
ചുവന്നുള്ളി 10 എണ്ണം
തേങ്ങ ചിരവിയത് അര മുറിയുടേത്
ജീരകം കാല്‍ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
സവാള രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് ആറെണ്ണം (നെടുവേ കീറിയത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
തക്കാളി ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
മുളകുപൊടി രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
റിഫൈന്‍ഡ് ഓയില്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പച്ചരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.
ചുവന്നുള്ളി, തേങ്ങ, ജീരകം ഇവ പാകത്തിന് ഉപ്പു ചേര്‍ത്ത് അരച്ചു വയ്ക്കുക.
അരിപ്പൊടിയിലേക്ക് അരച്ചുവച്ചതും കുറച്ച് എണ്ണയും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍വച്ച് വച്ച് ആവിയില്‍ വേവിക്കുക. ചിക്കന്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസിലടിപ്പിക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ശേഷം പച്ചമുളക് ചേര്‍ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. തക്കാളി ചേര്‍ക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായിളക്കുക. ഇതിലേക്ക് വെന്ത ഇറച്ചിയും കുരുമുളക് പൊടിയും ചേര്‍ത്ത ശേഷം വെന്ത പിടിയും കറിവേപ്പിലയുംചേര്‍ത്ത് അടച്ചുവെച്ച് അല്‍പ്പസമയംകൂടി വേവിക്കാം.

 

Photo Courtesy : Google/images may subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.