പദ്മശ്രീ ഡോ. രവി പിള്ളക്ക് എം.ബി.എ അവാര്‍ഡ് സമ്മാനിച്ചു

പദ്മശ്രീ ഡോ. രവി പിള്ളക്ക് എം.ബി.എ അവാര്‍ഡ് സമ്മാനിച്ചു

 

Mba
ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. രവി പിള്ള പെഗാസസ് ചെയര്‍മാനും യുണീക് ടൈംസ് എഡിറ്ററുമായ അജിത് രവിയില്‍ നിന്ന് എം.ബി.എ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

കൊച്ചി: 7ാമത് എം.ബി.എ അവാര്‍ഡ് ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. രവി പിള്ളക്ക് സമ്മാനിച്ചു. 2500 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അര്‍ഹരാവുന്നത്. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ പെഗാസസാണ് എം.ബി.എ (മലയാളി ബിസിനസ്സ് അച്ചീവര്‍) അവാര്‍ഡ് നല്‍കുന്നത്.

Momento

കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. എം.ബി.എ അവാര്‍ഡ് ലഭിക്കുന്നവര്‍ 2500 കോടി ആസ്തിയുള്ള മലയാളി സമ്പന്നരുടെ സംഘടനയായ എലൈറ്റ് ക്ലബ്ബില്‍ അംഗമാകുമെന്ന് യുണീക് ടൈംസ് എഡിറ്റര്‍ അജിത് രവി അറിയിച്ചു. വി.പി നന്ദകുമാര്‍ (എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), ജോയ് ആലുക്കാസ് (ചെയര്‍മാന്‍, ജോയ് ആലുക്കാസ്), യൂസഫ് അലി എം.എ (മാനേജിംഗ് ഡയറക്ടര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍), ടി.എസ് കല്ല്യാണരാമന്‍ (ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, കല്ല്യാണ്‍ ജ്വല്ലേഴ്‌സ്), പി.എന്‍.സി മേനോന്‍ ( ഫൗണ്ടര്‍ & ചെയര്‍മാന്‍, ശോഭ ഗ്രൂപ്പ്), ഗോകുലം ഗോപാലന്‍ (ഫൗണ്ടര്‍ & ചെയര്‍മാന്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരാണ് മുന്‍വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. രവി പിള്ള പെഗാസസ് ചെയര്‍മാനും യുണീക് ടൈംസ് എഡിറ്ററുമായ അജിത് രവിയില്‍ നിന്ന് എം.ബി.എ അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ആല്‍ബര്‍ട് ജോസഫ് (എം.ഡി, സി.ഇ.ഒ, മള്‍ട്ടിലിങ്ക്വല്‍), അനൂപ് കുമാര്‍ (മാനേജിംഗ് ഡയറക്ടര്‍, ചാര്‍ട്ടേഡ് കണ്‍സള്‍ട്ടന്‍സ്) എന്നിവര്‍ സമീപം. ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. രവി പിള്ള പെഗാസസ് ചെയര്‍മാനും യുണീക് ടൈംസ് എഡിറ്ററുമായ അജിത് രവിയില്‍ നിന്ന് എം.ബി.എ അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ആല്‍ബര്‍ട് ജോസഫ് (എം.ഡി, സി.ഇ.ഒ, മള്‍ട്ടിലിങ്ക്വല്‍), അനൂപ് കുമാര്‍ (മാനേജിംഗ് ഡയറക്ടര്‍, ചാര്‍ട്ടേഡ് കണ്‍സള്‍ട്ടന്‍സ്) എന്നിവര്‍ സമീപം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.