ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി

ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി

 

618xNx632773_thump.jpg.pagespeed.ic.dL1aUkLIuJ
മസ്‌കറ്റ്: യെമനില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒന്നര വര്‍ഷത്തോളം തീവ്രവാദികളുടെ പിടിയിലായിരുന്ന അദ്ദേഹം മോചിതനായത്. യെമനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മസ്‌കറ്റിലെത്തിച്ച അദ്ദേഹം ഇപ്പോള്‍ ഒമാന്‍ സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്. മദര്‍ തെരേസ രൂപം കൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം യെമനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാര്‍ച്ച് 4ന് ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അക്രമത്തിനിടെ നിരവധിപേരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനിടെ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ വീഡിയോ നിരവധി തവണ പുറത്തുവന്നിരുന്നു. ഫാ. ടോമിന്റെ മോചനം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.