ചിറോട്ടി
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 200 ഗ്രാം
അരിപ്പൊടി – 80 ഗ്രാം
ഡാല്‍ഡ – 115 ഗ്രാം
പഞ്ചസാര- 100 ഗ്രാം
ഉപ്പ് – 1 നുള്ള്
ഡാല്‍ഡ – വറുക്കാന്‍ ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
50 ഗ്രാം ഡാല്‍ഡയും മൈദയും പകുതി അരിപ്പൊടിയും കുറച്ച് വെള്ളം കൂടി ചേര്‍ത്ത് പൂരിയുടെ പാകത്തില്‍ കുഴയ്ക്കുക.
ഒരുപാത്രത്തില്‍ 65 ഗ്രാം ഡാല്‍ഡയും 40 ഗ്രാം അരിപ്പൊടി ചേര്‍ത്ത് മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കുക.
പൂരിയ്ക്ക് കുഴച്ച് വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. ഓരോന്നിനും മുകളില്‍ അരിപ്പൊടിക്കൂട്ട് തേയ്ക്കുക. ഇത് നീളത്തില്‍ ഉരുട്ടി വട്ടത്തില്‍ മുറിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മുറിച്ചെടുത്തത് ഓരോന്നും ഇട്ട് വറുത്തുകോരിയെടുക്കുക. മുകളില്‍ പഞ്ചസാരപ്പൊടി വിതറി വിളമ്പാം.
Photo Courtesy : Google/ images are subject to copyright