ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വൈറ്റിലയില്‍ യാത്രക്കാരായ സ്ത്രീകളുടെ മര്‍ദ്ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഷഫീക്കിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിനെതിരെ ഷഫീക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 20നാണ് യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ ഷഫീക്കിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഈ സ്ത്രീകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
Photo Courtesy : Google/ images are subject to copyright