പല്ലുവേദനക്ക് ആയുര്‍വേദ പരിഹാരം

പല്ലുവേദനക്ക് ആയുര്‍വേദ പരിഹാരം

 

15-Effective-Natural-Remedies-for-Toothache
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് പല്ലുവേദന. വായ്ക്കകത്തെ ബാക്ടീരിയകള്‍ ഭക്ഷണാവശിഷ്ടങ്ങളെ ആസിഡുകളാക്കി മാറ്റുകയും ഇത് പ്ലാക് ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കുകയും ക്രമേണ പോടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ലോകത്തില്‍ 20 മുതല്‍ 64 വയസ്സ് വരെയുള്ളവരില്‍ 92 ശതമാനവും പല്ലുവേദന അനുഭവിക്കുന്നുവെണ്ടന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത പല്ലുവേദന അലട്ടുന്നവര്‍ക്കായി ഇതാ ചില ഒറ്റമൂലികള്‍..

ഗ്രാമ്പൂ ഓയിലോ/ ഗ്രാമ്പൂവോ പോടുള്ള പല്ലില്‍ അല്പസമയം വെക്കുന്നത് പല്ലുവേദന പരിഹരിക്കും.

പോടുള്ള ഭാഗത്ത് ചെറിയ അല്ലി വെളുത്തുള്ളി വെക്കുന്നതും ഗുണം ചെയ്യും.

ചെറുചൂടുവെള്ളത്തില്‍ ഉപ്പ് കലര്‍ത്തി കവിള്‍ കൊള്ളുന്നത് പല്ലുവേദന മാറാനും ബാക്ടീരിയകള്‍ നശിക്കാനും ഉപകാരപ്രദമാണ്.

കടുപ്പമേറിയ കട്ടന്‍ ചായ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നതും പല്ലുവേദനക്ക് പരിഹാരമാണ്.

മഞ്ഞള്‍പ്പൊടിയും വെള്ളവും യോജിപ്പിച്ച് പേസ്റ്റ് ആക്കിയ ശേഷം പോടുള്ള ഭാഗത്ത് പുരട്ടി 25 മിനിറ്റിനുശേഷം കഴുകിക്കളയാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.