ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്ന് ചെന്നിത്തല

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്ന്  ചെന്നിത്തല

 

rameshതൊടുപുഴ: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ എത്തിക്കാനുള്ള ഇടതുമുന്നണിയുടെ നീക്കം ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്നവര്‍ ധാര്‍മ്മികതയെക്കുറിച്ച് മിണ്ടരുതെന്നും ഇടതുപക്ഷം ജനങ്ങളോട് എന്ത് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു. ശശീന്ദ്രന്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടന്ന അന്വേഷണം പ്രഹസനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് അതെന്നും ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ ഭയക്കുകയാണെന്നും സംസ്ഥാനത്ത് മാധ്യമങ്ങളെ വിലക്കാന്‍ അനുവദിക്കില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.