ചൈനയുടെ ഹണി ടിയാന്‍ മി ഏഷ്യയിലെ സുന്ദരി

ചൈനയുടെ ഹണി ടിയാന്‍ മി ഏഷ്യയിലെ സുന്ദരി

asia winner
കൊച്ചി: ചൈനയുടെ ഹണി ടിയാന്‍ മി 2017ലെ മണപ്പുറം മിസ് ഏഷ്യ കിരീടം ചൂടി.  ബഷ്‌കോര്‍ടോസ്ഥാന്റെ റജീന മുഖമദിവ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയുടെ ആകാന്‍ക്ഷ മിശ്ര സെക്കന്റ് റണ്ണറപ്പുമായി.  ഫിലിപ്പിന്‍സിന്റെ മേരി ഈവ് ടോറസാണ് മിസ് ഏഷ്യ ഗ്ലോബല്‍.  ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് നടത്തിയ മൂന്നാമത് മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്.  മിസ് ഏഷ്യ വിജയിക്ക് മുന്‍ ജേതാവ് ട്രിക്‌സിയ മേരി മരാന കിരീടം അണിയിച്ചു.  മിസ് ഏഷ്യഗ്ലോബലിനും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി വി.പി നന്ദകുമാര്‍ കിരീടം അണിയിച്ചു.  നവംബര്‍ 21ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ഏഷ്യയിലെയും യൂറേഷ്യയിലെയും 20 രാജ്യങ്ങളില്‍ നിന്നായി സുന്ദരിമാര്‍ പങ്കെടുത്തു.

_MG_5198

മണപ്പുറം ഫിനാന്‍സാണ് മിസ് ഏഷ്യയുടെ മുഖ്യപ്രായോജകര്‍. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍, യുണീക് ടൈംസ് മാഗസിന്‍ എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍. സബ് ടൈറ്റില്‍ വിജയികള്‍:

ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം – ഇന്ദ ധ്വി സെപ്റ്റിയാനി (ഇന്തോനേഷ്യ)

N C
മിസ് കണ്‍ജീനിയാലിറ്റി – ഖും സേങ് നു ഓങ് (മ്യാന്മര്‍)

congnlty
മിസ് പെര്‍ഫക്ട് ടെന്‍ -വനേസ ക്രൂസ് (മലേഷ്യ)

perfect ten
മിസ് ബ്യൂട്ടിഫുള്‍ ഫേസ് – ടയോംഗ് കിം (സൗത്ത് കൊറിയ)

face
മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ – ബുദ്ധിക ഗായന്തി (ശ്രീലങ്ക)

smile
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – മൊഖിനൂര്‍ സമിരോവ (തജിക്കിസ്ഥാന്‍)

hair
മിസ് വ്യൂവേഴ്‌സ് ചോയിസ് – മൊഖിനൂര്‍ സമിരോവ (തജിക്കിസ്ഥാന്‍)

viewers choice
മിസ് കാറ്റ് വാക്ക് – റജിറ്റ ഗുറുംഗ് (ഭൂട്ടാന്‍)

CATWALK
മിസ് ബ്യൂട്ടിഫുള്‍ ഐസ് – ഉകുഷ ഗിരി (നേപ്പാള്‍)

eyes
മിസ് ടാലന്റ് – ഹണി ടിയാന്‍ മി (ചൈന)

talented
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – ഐസമല്‍ ഒസ്‌മൊനോവ (കിര്‍ഗിസ്ഥാന്‍)

skin
മിസ് ഫോട്ടോജനിക്ക് – എലീന ഗരേവ (റഷ്യ)

photogenic
മിസ് പേഴ്‌സണാലിറ്റി – ഹ്വിന്‍ ക്വിന്‍ ലിങ് (വിയറ്റ്‌നാം)

personality
മിസ് സോഷ്യല്‍മീഡിയ – ടെന്‍സിങ് ഡിക്കി (ടിബറ്റ്)

social media

മിസ് ഫിറ്റ്‌നസ് ഏഷ്യ – വനേസ ക്രൂസ് (മലേഷ്യ)

fitness
നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്  വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്.  മിസ് ഏഷ്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ നല്‍കിയത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള ഒരു ലക്ഷം രൂപ നല്‍കിയത് വാവ് ഫാക്ടറാണ്. മിസ് ഏഷ്യ ഗ്ലോബലിനുള്ള ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 50,000 രൂപയും നല്‍കിയത് യുണീക് ടൈംസ് മാഗസിനാണ്.  പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

ട്രിക്‌സിയ മേരി മരാന (മിസ് ഏഷ്യ 2016), ക്രിസ്റ്റീന്‍ ഹോംഗ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓഫ് ഗ്ലോബല്‍ ചാരിറ്റി ക്വീന്‍, ക്വീന്‍ ഓഫ് ബ്രില്ല്യന്‍സി ഇന്റര്‍നാഷണല്‍, ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ കോര്‍പ് ആന്റ് മിസ് ബിക്കിനി യൂണിവേഴ്‌സ് ), ജീസസ് മാനുവല്‍ മൊേന്‍ (സ്പാനിഷ് സംവിധായകന്‍), കാതറിന്‍ വാം കെ (ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ ), വാലന്റീന മിശ്ര ( മിസിസ് ഏഷ്യ ഇന്ത്യ ഇന്റര്‍നാഷണല്‍) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

ASIA BLACK

 

മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ നവംബര്‍ 14ന് ഹോട്ടല്‍ ബ്യൂ മൗണ്ടില്‍ ആരംഭിച്ചു.  എലീന കാതറിന്‍ അമോണ്‍ ( മിസ് സൗത്ത് ഇന്ത്യ 2015), സമീര്‍ ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ഡോ. ആശ ബിജു (സ്‌കിന്‍ എക്‌സ്‌പേര്‍ട്), സുദക്ഷണ തമ്പി (യോഗ ട്രെയിനര്‍), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), ജസീന ബക്കര്‍ (പേഴ്‌സണാലിറ്റി ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്. ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട്  പൂര്‍ണമായും ഒഴിവാക്കിയാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.  ബ്രെസ്റ്റ് കാന്‍സറിനെതിരായ ബോധവത്കരണമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മിസ് ഏഷ്യ വിജയിക്ക് നല്‍കുന്ന സമ്മാനത്തുകയുടെ തത്തുല്യമായ തുക നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലൂടെ നല്‍കുമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി അറിയിച്ചു.

ക്യൂബ് വാച്ചസ്, കല്‍പന ഇന്റര്‍നാഷണല്‍, ബ്യൂമൗണ്ട്  ദ ഫേണ്‍, സീസ്റ്റോണ്‍ സ്മാര്‍ട്‌ഫോണ്‍സ്, വീകേവീ കാറ്ററേഴ്‌സ്, ത്രെക, പറക്കാട്ട് റിസോര്‍ട്‌സ്, റിനൈ മെഡിസിറ്റി, ഫിറ്റ്‌നസ് ഫോര്‍ എവര്‍, സണ്ണി പെയിന്റ്‌സ്, റിതി ജ്വല്ലറി, വാവ് ഫാക്ടര്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, സാറ മീഡിയ എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

സന്‍സീദ ഹുസൈന്‍ മീം (ബംഗ്ലാദേശ്), റജീന മുഖമദിവ (ബഷ്‌കോര്‍ടോസ്ഥാന്‍), റജിറ്റ ഗുറുംഗ് (ഭൂട്ടാന്‍), ഹണി ടിയാന്‍ മി (ചൈന), ആകാന്‍ക്ഷ മിശ്ര (ഇന്ത്യ), ഇന്ദ ധ്വി സെപ്റ്റിയാനി (ഇന്തോനേഷ്യ), അയന ഹിരാക്കവ (ജപ്പാന്‍), ഐസമല്‍ ഒസ്‌മൊനോവ (കിര്‍ഗിസ്ഥാന്‍), വനേസ ക്രൂസ് (മലേഷ്യ), ഖും സേങ് നു ഓങ് (മ്യാന്മര്‍), ഉകുഷ ഗിരി (നേപ്പാള്‍), മേരി ഈവ് (ഫിലിപ്പിന്‍സ്), എലീന ഗരേവ (റഷ്യ), സ്ലാന്‍ വെന്‍ (സിംഗപ്പൂര്‍), ടയോംഗ് കിം (സൗത്ത് കൊറിയ), ബുദ്ധിക ഗായന്തി (ശ്രീലങ്ക), മൊഖിനൂര്‍ സമിരോവ (തജിക്കിസ്ഥാന്‍), ദിനാര ഖര്‍മറ്റുലിന (ടട്ടര്‍സ്ഥാന്‍), ടെന്‍സിങ് ഡിക്കി (ടിബറ്റ്), മദിഹ ഇഖ്ബാല്‍ (യുണൈറ്റഡ് കിങ്ഡം), ഹ്വിന്‍ ക്വിന്‍ ലിങ് (വിയറ്റ്‌നാം).

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.