തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകുന്നു; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളാനാകില്ലെന്ന് എജി

തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകുന്നു; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളാനാകില്ലെന്ന് എജി

 

 

thomas-chandyതിരുവനന്തപുരം : റിസോര്‍ട്ട് നിര്‍മ്മാണത്തിനായി കായല്‍ കൈയേറിയ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു. തോമസ് ചാണ്ടിക്കെതിരെയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് തള്ളികളയാനാകില്ലെന്നാണ് എജിയുടെ നിയമോപദേശം എന്നാണ് സൂചന. തുടര്‍ നടപടികള്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. അതേസമയം, നാളെ ചേരുന്ന ഇടതു മുന്നണി യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടേക്കും.

ചാണ്ടിയുടെ വിഷയത്തില്‍ നിയമോപദേശത്തിന് കാത്തിരുന്ന സിപിഐഎമ്മിന് ഇനി നടപടിയിലേക്ക് കടക്കാം. ഇന്നു ചേരുന്ന സംസ്ഥാന സമിതിയിലും തോമസ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായി ഉയരും. തോമസ് ചാണ്ടി രാജി വക്കണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ. സിപിഐഎമ്മും രാജി എന്ന ആവശ്യത്തിലേക്ക് വന്നിട്ടുണ്ട്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി തോമസ് ചാണ്ടി സ്വയം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ രാജി ആവശ്യങ്ങളെല്ലാം എന്‍സിപി തള്ളിയിരിക്കുകയാണ്. കോടതിയുടെ അന്തിമ വിധി വരുന്നതു വരെ രാജിയില്ലെന്ന നിലപാടിലാണ് എന്‍സിപി.

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.