ചിക്കന്‍ കൊഴുക്കട്ട
ചേരുവകള്‍
കുതിര്‍ത്ത അരി – 1 കപ്പ്
എല്ലില്ലാത്ത ചിക്കന്‍ – 1 കപ്പ് (കഷണങ്ങളാക്കിയത്)
സവാള – 2
പച്ചമുളക് – 3
ഇഞ്ചി – 1 ടീസ്പൂണ്‍ ( പേസ്റ്റാക്കിയത്)
ചുവന്ന മുളക് – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി കുതിര്‍ത്ത ശേഷം നന്നായി അരച്ചെടുക്കുക. ചിക്കന്‍ ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വേവിച്ച് ചൂടാറാന്‍ വെയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റി ബ്രൗണ്‍ നിറമാവുമ്പോള്‍ പച്ചമുളകും ചിക്കനും ചേര്‍ത്ത് നന്നായി വഴറ്റുക. അരിമാവ് കൊഴുക്കട്ടയുടെ രൂപത്തിലാക്കി ചിക്കന്‍ കൂട്ട് ഉള്ളില്‍ നിറച്ച് 20 മിനിറ്റ് വേവിക്കുക. ചിക്കന്‍ കൊഴുക്കട്ട റെഡി.
Photo Courtesy : Google/ Images may be subjected to copyright